Jitha Jayakumar :: വെൺശംഖ്

Views:
 
Jitha Jayakumar


സർവ്വം സഹിച്ചവൾ,
സർവ്വം ത്യജിച്ചവൾ 
സത്യത്തെ തേടിനടന്നവൾ
സർഗ്ഗസംഗീതം പൊഴിച്ചവൾ
വേദനയെല്ലാം വേദാന്തമാക്കിയോൾ
നാമസങ്കീർത്തനങ്ങളിലൂടെന്നും
ദുഖത്തെയനുദിനം ഹോമിച്ചവൾ
കാരുണ്യം തേടിയെത്തുന്നോർക്കെന്നും
മനസ്സിന്നലിവു പകർന്നവൾ
കടൽത്തിരകളെന്നോ കരയിലുപേക്ഷിച്ചു
മറന്നു പോയൊരു വെൺശംഖിവൾ

ആയിരം കാലടിപ്പാടുകൾ തൻ സ്പർശമേറ്റിട്ടും
ആരോരുമറിയാതെ ശംഖിന്നുള്ളിൽ
വിതുമ്പിയ പൊൻമുത്തിവൾ 

 ഉൽസവമേളങ്ങൾക്കിടയിലും
കാണികൾക്കാഹ്ളാദമേകുവാൻ
തെയ്യമായ്, തിറയായ് ആടിത്തളർന്നവൾ
കണ്ണീരിൻ മൺകുടമുടച്ചവൾ 
കപടനാട്യങ്ങളില്ലാത്തവൾ. .
--- ജിത  ജയകുമാർ,
പാലോട്.



No comments: