നിന്മഹസ്സിലിവരെയും

Views:

എന്നുമടിയങ്ങളെ നീ
     കാത്തിടേണമമ്മേ
പൊന്നുമക്കള്‍ നിന്‍ നടയി-
    ലെത്തിടേണമമ്മേ
കരളിലഭയവരദയായി
    വാണിടേണമമ്മേ
കരുണ വഴിയുമകമിഴിയാല്‍
     നോക്കിടേണമമ്മേ.

നല്ല മക്കളെന്ന പേരു
     കേട്ടിടേണമമ്മേ
നല്ലവരാം കൂട്ടുകാരെ
     നല്കിടേണമമ്മേ
നല്ലറിവു, വിനയ, വിജയ-
     മേകിടേണമമ്മേ
നല്ലപോലെ പാഠമൊക്കെ-
    യോര്‍ത്തിടേണമമ്മേ.

നന്മ, നേരു, ധൈര്യവും
    പകര്‍ന്നിടേണമമ്മേ
സന്മനസ്സു, ശുദ്ധി, ഭക്തി
    യേറ്റിടേണമമ്മേ
മേന്മ, മികവു, മായുസ്സും
    നീയരുളിടേണമമ്മേ
നിന്മഹസ്സിലിവരെയും
    നീ പോറ്റിടേണമമ്മേ.No comments: