നീ മാത്രമാണെന്റെയുള്ളില്‍

Views:

  ഞാന്‍ വയ്ക്കുമോരോ ചുവടിലുമെപ്പൊഴും
 നീയൊപ്പമുണ്ടെന്റെയുള്ളില്‍
 ഞാന്‍ പാടുമോരോവരിയിലുമെപ്പൊഴും
 നീ മാത്രമാണെന്റെയുള്ളില്‍
      
 നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
 നീയെന്റെ സ്‌നേഹമാണല്ലോ
 നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
 നിയെന്റെ പ്രാണനാണല്ലോ.
   
 നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-
 നേര്‍വഴിയേകുന്നു നിത്യം,
 നീയന്‍പ്, ഞാനൊരു പാഴ്‌വമ്പ്, നിന്‍കൃപ-
 യെന്നെത്തലോടുന്നു ശാന്തം.


No comments: