ഞങ്ങളുടെ പുണ്യം

Views:
ഈ രാജധാനിക്കു ചന്ദനപ്പൊട്ടുപോല്‍
രാജഗേഹത്തിന്നു മുന്നിലായീ കമനീയ
രൂപമായങ്ങു വിളങ്ങുന്നു
ധന്യരായ്‌-
ത്തീര്‍ന്നിതു സ്വാമിയീഞങ്ങളും
.

അകലെയാ കൊല്‍ക്കത്ത തന്നിലുളവായ
സുന്ദരസുനമീ ലോകമെങ്ങും
ഭാരതമാതാവിന്‍ ഖ്യാതി പരത്തിയാ-
ഹ്രസ്വമാം ജീവിതം സാര്‍ത്ഥമാക്കീ.

'ഗുണികളൂഴിയില്‍ നീണ്ടുവാഴാ'യെന്ന-
കവിവാക്യമന്വര്‍ത്ഥമായപോലേ
തിണ്ണമീ ഭൂമിയില്‍ നിന്നങ്ങകന്നല്ലോ
നിത്യദു:ഖത്തിലമര്‍ന്നല്ലോ ഭാരതം.

സ്വാമീയവിടത്തെപ്പോലൊരു പുത്രനായ്
ഭാരതമെന്തെന്തു പുണ്യം ചെയ്‌തു ?
ആ ദിവ്യരൂപമീ നാട്ടില്‍ത്തിളങ്ങുവാ-
നതിലേറെ പുണ്യമീ ഞങ്ങള്‍ ചെയ്‌തു.

കാഞ്ചനശോഭയോടാ പ്രതിബിംബം
കാണികള്‍ക്കാഹ്ളാദമേകീടുന്നു.
സദ്‌ഗുരുനാഥനാമങ്ങുതന്‍ മേന്മകള്‍
ഉച്ചൈസ്‌തരമോതി നിന്നീടുന്നു.
ശ്രീകൃഷ്‌ണവിഹാര്‍ 
റ്റി. സി. 4/1956, 
T C W A 
E 6, പണ്ഡിറ്റ് കോളനി.  
കവടിയാര്‍ പി ഒ 
തിരുവനന്തപുരം 695003


ബി ശാരദാമ്മ