എന്റെ പൊങ്കാല

Views:

ആറ്റുകാലമ്മേ, യെന്നമ്മേ - താപം
ആറ്റുന്നൊരാറ്റുകാലമ്മേ
മുറ്റുന്നൊരുള്‍ക്കുരുക്കമ്മേ - എല്ലാം
മാറ്റേണമാറ്റുകാലമ്മേ.
   
മണ്‍കലമെന്‍ ദേഹമുള്ളില്‍ - നീറും
സങ്കടം പൊള്ളിത്തിളയ്‌ക്കെ
നിന്‍ കാല്ക്കലീജന്മമാകെ - എന്റെ
പൊങ്കാലയാറ്റുകാലമ്മേ.
   
നീള്‍മിഴിപ്പൂവിലെ സ്‌നേഹം - ദിവ്യ
തൂമന്ദഹാസമാം തീര്‍ത്ഥം
തേന്മഴയാകണേ,യെന്നില്‍ - എന്നും
അമ്മേ, യെന്നാറ്റുകാലമ്മേ.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)