സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

ശരണം

Views:

അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.

കദനവാരിയിലലകളായെന്‍ 

മനവുമുലയുമ്പോള്‍
കരളില്‍ നിറയും മൗനമോഹ-

ക്കൊടികള്‍ താഴുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.
           
ഉറ്റബന്ധു, സുഹൃത്തുമൊക്കെ-

യകന്നുമാറുമ്പോള്‍
ഉലകിലൊരു തുണ തേടി ഞാനീ 

നടയിലെത്തുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.
           
വഴികളൊക്കെയടഞ്ഞു ഭീകര-

മഴല്‍ തിളയ്ക്കുമ്പോള്‍
വലിയവേദന കരളില്‍ മുള്‍മുന 

നഖരമാഴ്ത്തുമ്പോള്‍
അടിയനെന്നും ശരണമമ്മ ആറ്റുകാലമ്മ
അടിയനേകും ശരണമെന്നും ആറ്റുകാലമ്മ.No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)