വിരഹം :: ഐശ്വര്യ സ്വാമിനാഥന്‍

Views:
മറക്കാനും വെറുക്കാനും
       നന്നേ ശ്രമിച്ചിട്ടുമെന്തേ -
മറക്കാതെയെൻ മിഴികൾ
       നിന്നെ തേടുന്നു...
എൻ മനസ്സിൻ മുഖചിത്ര-
       മായി നിന്നെ പതിച്ചിട്ടു -
മെന്തേ നിന്റെ മാനസത്തി -
       ലിവൾ മാഞ്ഞുപോയ്...

പ്രണയമൊരഗ്നി നാള-
       മായി  ജ്വലിച്ചുയരുമ്പോൾ
പിണമായി ചാരമായ -
       ങ്ങടിഞ്ഞു ഞാനും...


അക്ഷമയോടിവൾ നിന്നെ
       കാത്തിരിക്കെ, നിന്നോർമ്മയിൽ
വിക്ഷോഭമായ് പോലുമിവൾ
       വരാത്തതെന്തേ...