കമ്മ്യൂണിസ്സ്റ്റ് ബുദ്ധിജീവികളുടെ പിടിയിൽ നിന്നും ഭാരതത്തിന്റെ ബൗദ്ധിക രംഗത്തെ പൂർണ്ണമായും മോചിപ്പിക്കണം -. ആർ.സഞ്ജയൻ

Views:

സ്വാതന്ത്രാനന്തരവും ഭാരതം വേണ്ടതരത്തിൽ മുൻപോട്ട് പോകാതിരിക്കാൻ കാരണം ഇടത് അക്കാഡമിസിറ്റൂകളുടെയും ബുദ്ധിജീവികളുടെയും പിടിയിൽ ഭാരതത്തിന്റെ അക്കാഡമിക്‐ബൗദ്ധികരംഗങ്ങൾ ഞരിഞ്ഞ് അമർന്നത് കൊണ്ടാണെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന പ്രസംഗം നടത്തുകയായിരുന്നൂ അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്തും ഈ മേഖലയിൽ പൂർണ്ണമായ ആധിപത്യം ഇടത് ആശയത്തിന് ആയിരുന്നൂ..ഇന്ന് സാഹചര്യത്തിന് വലിയ അളവിൽ മാറ്റം വന്നിരിക്കുന്നൂ.ഈ മാറ്റം ഉൾക്കൊള്ളാൻ സാധിക്കാത്ത അവർ പല മേഖലകളിലും അസ്വസ്തതകൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നൂ.അസഹിഷ്ണുതവാദവും ബീഫ് വിവാദവും ഇതിന്റെ ഉൾപ്പന്നങ്ങൾ ആണ്.സമൂഹം ഇവ തിരിച്ചറിയുന്നുണ്ട് എന്നതിന് തെളിവിവാണ് ഏറെ നാളായി അവഗണിക്കപ്പെട്ടിരുന്നവർ പോലും ദേശീയവീക്ഷണം ഉള്ള സംഘടനകൾക്ക് ഒപ്പം ചേർന്ന് നിൽക്കാൻ തയ്യാറാകുന്നത്.
ഡോ.കെ.യു.ദേവദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഐ.സി.എച്ച്.ആർ മെമ്പറുമായ ഡോ.സി.ഐ.ഐസക്ക് സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു.
വനവാസികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ എസ്.രാജൻപിള്ള സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞൂ. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ 'കേന്ദ്ര ബഡ്ജറ്റിന്റെ സാമൂഹിക വീക്ഷണം" എന്ന് വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
സാമ്പത്തിക വിദ്ധഗ്ദൻ ഡോ.കരുണാകരപിള്ള,കെ.വി.രാജശേഖൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.No comments: