നീ വരും


നീ വരില്ലെന്നു ബുദ്ധി ചൊല്ലുമ്പൊഴും
നീ വരുമെന്നു മോഹം മൊഴിയുന്നു
നീ വരില്ലെ, വരില്ലെയെന്നോര്‍ത്തു ഞാന്‍
നീരവം പൊന്‍നിമേഷങ്ങളെണ്ണുന്നു.

എന്നെയാകെക്കുരുക്കിടും പാഴ് വല-
ക്കെട്ടില്‍ നിന്നെന്റെ ചേതനയിന്നിതാ
നിന്റെ കാരുണ്യ പീയൂഷധാരയാല്‍
ബന്ധമോചനം നേടിയെന്നോമലേ.

എന്മനസ്സിലെ മോഹമാം പാല്‍ക്കടല്‍
നന്മതിന്മകളപ്പുറമിപ്പുറം
രണ്ടു തീരത്തു നിന്നും കടയവെ
നല്കിയോമലേ നീ ചിരസ്സാന്ത്വനം.

No comments: