എന്നോ


താരകളിനിയാ നീലാകാശെ
    നിന്നു ചിരിക്കുവതെന്നോ,
ചുരുളുകള്‍ നീര്‍ത്തി വിരിച്ചു നിലാവിന്‍
    തല്പമൊരുക്കുവതെന്നോ...

പൂവിളിപൊങ്ങും സ്‌നേഹത്തിന്‍ തിരു-
    വോണം പുലരുവതെന്നോ,
മാവിന്‍ മകരക്കൊമ്പില്‍ കനിവിന്‍
    കിളിമകള്‍ പാടുവതെന്നോ...

ധൂമത്താലൊരു യവനിക തീര്‍ക്കും
    ചിന്തകളഴിയുവതെന്നോ,
ദീപ്തികളേറെച്ചൊരിയാനുള്ളില്‍
    സൂര്യനുദിക്കുവതെന്നോ...

No comments: