കൊതി

Views:കൊതിയോടെ നിന്മുന്നിലെത്തി കണ്ണാ,
മതിവരാതാ മുഖം കണ്ടു നില്ക്കാന്‍
കടമിഴിക്കോണിന്‍ തലോടലേല്‍ക്കാന്‍
വിടരുന്ന തേന്‍ ചിരിപ്പാട്ടു കേള്‍ക്കാന്‍.

അറിയാതെയാവിരലൊന്നു തൊട്ടാ-
ലുറി പൊട്ടിയൊഴുകുന്ന സ്നേഹമാകാന്‍,
മുരളികയാകാന്‍, ഇനിയുമാ ചൊടിയിലെ
തരളിത കാംബോജിയോളമാകാന്‍.

അലിവോടെ നീ വിളിക്കുന്ന നേരം
അലിയുന്നൊരാമോദ വെണ്ണയാകാന്‍,
വനമാലയാകാന്‍, വിരിമാറിലാര്‍ദ്രമാം
കനവായി നിറയുന്ന രാധയാകാന്‍.


No comments: