വിത്തു വിതയ്ക്കാം

Views:

ഒന്നിനു വേഗമെഴുന്നേല്‍ക്കാം 
രണ്ടിനു കൈകള്‍ നീട്ടീടാം 

മൂന്നിനു മുന്നില്‍ നിന്നീടാം 
നാലിനു നന്നായ്‌ പാടീടാം 

അഞ്ചിനു ബഞ്ചിലിരുന്നീടാം 
ആറിനിരുന്നൊന്നാടീടാം 

ഏഴിനു വീണ്ടുമെണീറ്റീടാം 
എട്ടിനു മുട്ടു മടക്കീടാം 

ഒമ്പതിനമ്പു തൊടുത്തീടാം 
പത്തിനു വിത്തു വിതച്ചീടാം 

കളിച്ചെപ്പ്‌,  മാര്‍ച്ച്  1999No comments: