ഊഞ്ഞാലാട്ടം

Views:

ഞായര്‍ കെട്ടിയൊരൂഞ്ഞാലില്‍ 
തിങ്കളിരുന്നൊന്നാടുമ്പോള്‍ ‍
ചൊവ്വ പറഞ്ഞൂ വീഴല്ലേ 
ബുധനോ ബഹളം വയ്ക്കുന്നൂ 
വ്യാഴം വേഗം വന്നാട്ടേ 
വെള്ളി വിളിച്ചൂ ശനിയേയും 
ശനിയോ ശരി ശരിയെന്നോതി 
ആഴ്ചകളൂഞ്ഞാലാടുന്നൂ 

കളിക്കുടുക്ക, 1-15 ജനുവരി 1998No comments: