ഗാന്ധി :: അനിതാഹരി

Views:


ഇതു ജ്യോതി, സത്യപ്രഭ ചൊരിയുവാന്‍

അഹോരാത്രതപം ചെയ്ത ദേഹം.സഹന ജീവിത മാസ്‌മര ചിത്തമായ്‌

സമസ്‌ത വന്ദ്യ വിശ്വനായകന്‍.സത്യ,മഹിംസ, ധര്‍മ്മമാര്‍ഗ്ഗം പുണര്‍ന്ന്‌

നാട്ടിന്‍ കാന്തി വിളക്കിയ ജീവന്‍.അന്യാധികാരത്തെയാട്ടിയകറ്റീട്ട്‌

അത്യന്ത കാന്തി തെളിയിച്ച നാഥന്‍.അന്യജീവനായ്‌, സ്വയം പ്രഭ ചൊരിഞ്ഞ

അനന്യ സ്വപ്‌ന നിറവെളിച്ചം.ഇതു ശാന്തി, കാലചക്രക്കണക്കുകള്‍

നിറകുടദീപ്‌തമാക്കുന്ന പൊന്‍കണം.ഇതു സത്യം, സത്വ ഗുണത്തിന്റെയാദി-

ചൈതന്യമാവാഹിച്ച ദിവ്യരൂപം.

---000---അനിത ഹരിNo comments: