പഴുത് :: അനിത ഹരി

Views:


അടഞ്ഞ മനസ്സിലാകെ വിരലുകൾ പരതി
ഓർമ്മപ്പഴുതെവിടെ മറഞ്ഞു ?
ഉടഞ്ഞ മനസ്സുമായി പിന്നെയും മിഴി നട്ടു
കാലം കൈവീശി കടന്നു പോയോ ?

കടവിലേയ്ക്കുനോക്കി നിശ്വാസം പൂണ്ടു
വരണ്ട മണലുകൾ മനം പൊളിച്ചുവോ?
പവിഴപ്പുറ്റുകൾ ചില്ലകളുടച്ചു കരഞ്ഞു
ജലപ്പരപ്പ് ശ്വാസം മുട്ടി മരിച്ചുവോ ?

കനിവിന്റെയേതോ കോണിലൊരു ദൈന്യ മുഖം
മുറിവേറ്റു പിടഞ്ഞു വിലപിക്കുന്നുവോ ?
ചിതലരിച്ച ചിന്തകൾ ശല്ക്കം പൊട്ടിച്ചു
ഉടലൊടിഞ്ഞു പോയ ചിറകുകളോ ?

നിഴൽ മുറിഞ്ഞൊഴുകിയ രക്തപ്പുഴകൾ
പ്രണയമോഹത്തിന്റെ പുലരി തീർക്കുമോ ?അനിത ഹരിNo comments: