യുഗഭേരി

Views:പുതിയയുഗത്തിന്‍ സൃഷ്ടാക്കള്‍
പുതിയൊരു ചരിതം നിര്‍മ്മിപ്പോര്‍
പുലരിയിലരുണപ്രഭ പകരും
മലരുകളനവധി വിടരുന്നൂ.
     
ഒരു ചതി കൂകിയുണര്‍ത്തിയ നാള്‍
അറിയാതടിയറവോതീ നാം
പരതന്ത്രതയുടെ ശിലയായീ
പലനാളിവിടെയുറങ്ങീ നാം
പാവനപാദസ്പര്‍ശത്താല്‍
യുഗചൈതന്യമുണര്‍ന്നപ്പോള്‍
പുലരിയിലരുണപ്രഭപകരും
മലരുകളനവധി വിടരുന്നൂ.

അലകടലൊരുമതിലുയരുമ്പോള്‍
മറുവഴി കാണാതുഴറുമ്പോള്‍
നരവരനായുധമേന്തുന്നൂ
തിരയുടെ ഗര്‍വ്വം തീരുന്നു
കോടി ജനം ചിറകെട്ടുന്നൂ
കോട്ടകളൊക്കെത്തകരുന്നൂ
പുലരിയിലരുണപ്രഭ പകരും
മലരുകളനവധി വിടരുന്നൂ.

ശരവര്‍ഷം നിജദേഹത്തില്‍
തെരുതെരെ വന്നു പതിച്ചാലും
രഥതുരഗങ്ങളൊഴിഞ്ഞാലും
വഴിയും കഠിനമതായാലും
നിണനദിയൊഴുകി നിറഞ്ഞാലും
രണഭൂവില്‍ നിന്നടരാടാന്‍
പുലരിയിലരുണപ്രഭപകരും
മലരുകളനവധി വിടരുന്നൂ.