കവിമണ്ഡലം -- രണ്ടു പുസ്തകങ്ങള്‍

Views:


ഇത്‌ കവിതക്കാലമാണ്‌. കവിത കൂട്ടായെത്തുകയാണ്‌. കൂട്ടമായെത്തുകയാണ്‌. കൂട്ടത്തില്‍ നിന്ന്‌ വേറിട്ട ഒച്ച കേള്‍പ്പിക്കുക എന്ന വെല്ലുവിളി കവിതയെഴുതുന്നവരുടെ മുന്നിലിന്നുണ്ട്‌. കണ്ണൂര്‍ജില്ലാ കവിമണ്ഡലം എന്ന കവിതക്കൂട്ടായ്മ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. 'വിത മുള വിള', 'വിത്തും പത്തായവും' എന്നീ പുസ്തകങ്ങളിലൂടെ അവരതു പ്രഖ്യാപിക്കുന്നു.
വിത മുള വിള
വിത്തും പത്തായവും
അകമണ്ഡലം, ബാലമണ്ഡലം (വിദ്യാര്‍ത്ഥി മണ്ഡലം) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ്‌ കവിതകള്‍ സമാഹരിച്ചിരിക്കുന്നത്‌. 2006 ജൂലായ്‌ മുതല്‍ 2013 മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ കവി മണ്ഡലത്തിന്റെ ഒത്തുചേരല്‍ വിവരങ്ങള്‍ കൃതികളില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌.

നല്ല കവിതക്കൊയ്ത്താണ്‌ കവി മണ്ഡലം നേടിയെടുത്തത്‌ എന്ന അഭിമാനത്തോടെയാണ്‌ പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍ കവിതകള്‍ക്ക്‌ മുഖവുര എഴുതിയിരിക്കുന്നത്‌
പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍
അകമണ്ഡലത്തിലെ മുതിര്‍ന്ന കവികളല്ല, ബാലമണ്ഡലത്തിലെ ‘മുള'-ക്കവികളാണ്‌ പത്തായത്തില്‍ വിത നിറച്ചിരിക്കുന്നത്‌. പ്രമേയത്തിലും പ്രയോഗത്തിലും വേറിട്ട സ്വരം ബാലമണ്ഡലത്തിലെ കവികളില്‍ അറിയാനാകുന്നുണ്ട്‌. ‘വിള മുള വിള'- കവിതകളിലെ ബാലമണ്ഡലമാണ്‌ 'വിത്തും പത്തായവും' കവിതകളിലെ വിദ്യാര്‍ത്ഥിമണ്ഡലത്തെക്കാള്‍javascript:; മികച്ചുനില്‍ക്കുന്നത്‌. കാവ്യസ്വരത്തില്‍ കൃത്രിമതയും അനുകരണച്ഛായയും കാണുന്നെങ്കിലും ഈ കവിതക്കൂട്ടം അക്ഷരപ്പുരയ്ക്ക്‌ പ്രിയപ്പെട്ടതാകുന്നു..
---000---ജനപ്രിയരചനകൾ (30 ദിവസത്തെ)