വിശപ്പ്‌ :: എം. മാഹിന്‍

Views:
എം. മാഹിന്‍

നാഴി അരി ഇല്ലാതെ
ഊണുമുറി ഇല്ലാതെ
നാലുനാള്‍ പട്ടിണി കിടന്ന വിശപ്പേ
നിന്റെ ഈ ദു:ഖം അറിയില്ല, ഞാന്‍
ചോറ്റ്‌ പാത്രത്തില്‍ ഒന്നുമില്ലാതെ
ദാഹജലം കുടിച്ച്‌ കൊതി തീര്‍ക്കും നേരം
ശ്രീകൃഷ്‌ണന്റെ രൂപത്തില്‍ വന്ന്
ജോലി ചെയ്‌ത്‌
വിശപ്പ്‌ അകറ്റി
വിശപ്പ്‌ അറിഞ്ഞ്‌ നല്‍കുന്ന
വിശ്വന്റെ വിശപ്പ്‌ ആരും അറിഞ്ഞീലാ

ഗോതമ്പിന്റെ നിറമുളള ഗീതമ്മ
വിശപ്പ്‌ എന്തെന്ന്‌ ഭവിച്ചീടും നേരം
ദേശാടനക്കിളീ നിനക്കറിയുമോ
വിശപ്പിന്റെ കാഠിന്യം
ഹാപ്പിയായി നില്‍ക്കുന്ന വിശപ്പിന്റെ സുഖം

ഇന്നത്തെ മഌഷ്യന്റെ മരണപ്പാച്ചിലില്‍
വിശപ്പ്‌ എന്തെന്ന്‌ അറിയുന്നില്ല
ഉണ്ടു നിറഞ്ഞവന്‌
ഉണ്ണാത്തവന്റെ വിഷമം അറിയുന്നില്ല

മനുഷ്യാ നീ ചിന്തിയ്‌ക്കൂ...
വേനല്‍ മഴയുടെ ഇളം തണുപ്പില്‍
പൂവന്‍കോഴി കരയുന്നു.
അരുവിക്കരയാറിന്റെ
അരയാലിന്‍ മുറ്റത്ത്‌
അരിമ്പാറയ്‌ക്ക്‌ അരിയെറിയുന്ന മഹിമ.

എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്‌ വിശപ്പ്‌
പൂക്കള്‍ക്ക്‌ വിശക്കുമ്പോള്‍ പൂ വാടും
പശുക്കള്‍ക്ക്‌ വിശക്കുമ്പോള്‍ പുല്ല്‌ കൊടുക്കും
ഏലിയാമ്മയ്‌ക്ക്‌ ഒരിറ്റ്‌ ദാഹജലം !

വിവാഹപ്പന്തലിലെ കാവല്‍ക്കാരന്‍
എന്റെ ഈ വേഷം കണ്ട്‌ പുറന്തളളി
എം. മാഹിന്‍
റ്റി. സി. 20/1163
കല്ലുവെട്ടാന്‍കുഴി
കരമന,
തിരുവനന്തപുരം - 2No comments: