വിധി :: ആതിരദേവി റ്റി ആർ

Views:

 
ആതിരദേവി റ്റി ആർ

കുഞ്ഞേ......  
നിന്‍ മിഴികളില്‍ നിന്നുയര്‍ന്നു
പൊങ്ങും 
അഗ്നിതന്‍ തീക്ഷ്‌ണജ്വാലകള്‍.  
കണ്ടു ഞാ-
വിടുതിര്‍ന്നു വീഴും 
പ്രതീക്ഷകള്‍ തന്‍ 
മറയും ഉയിരുകള്‍ 
അത്‌ കണ്ട്‌ 
കൈകൊട്ടിച്ചിരിക്കാന്‍ 
ഉച്ചത്തില്‍ കാഹളം മുഴക്കാന്‍ 
ഉണ്ടെന്നും ചുറ്റും നൂറായിരങ്ങള്‍ 

കാണാത്ത താഴ്‌വര 
മുറുകെ പിടിയ്‌ക്കും 
കുന്നിന്‍ നെറുകതന്‍ 
സ്‌നേഹത്തിന്‍ കരങ്ങളും 
കാനനച്ചോലയില്‍ 
ആര്‍ത്തിറങ്ങും 
വാനരപ്പടയുടെ കുസൃതികളും 
കണ്ടിരുന്നാലും 
അറിയാതെപൊഴിയും 
മിഴിനീര്‍ത്തുളളികള്‍ 
ഒരിക്കല്‍ ഇതിഌത്തരം 
തരും നാള്‍ വരുമൊടുവില്‍ 
നിന്‍മിഴിനീര്‍തുടയ്‌ക്കാന്‍ 

അതെത്തുന്ന നാള്‍ കരങ്ങളും ഉടലും 
കൂന്തലിന്‍ നിറം 
കടമെടുത്തെങ്കില്‍ 
പഴിയ്‌ക്കരുത്‌ നീ കാലത്തെ 

അതിനുണ്ട്‌ ഏവര്‍ക്കുമൊരുത്തരം 
പറഞ്ഞു തഴക്കം വന്ന 
രണ്ടക്ഷരങ്ങള്‍ 
നീയും പരാതിക-
ളവിടെ വയ്‌ക്കൂ...  
'വിധി'യില്‍ പരിതപിക്കാതെന്നും 
സുഖമായുറങ്ങൂ........