ഉമ്മൻ ചാണ്ടിക്കു ശേഷം ആര് ? :: ബി. കെ. രവികുമാർ

Views:


            രമേഷ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയണമോ ?, മന്ത്രി സഭയിൽ ചേരണമോ ?,​ ഉപമുഖ്യമന്ത്രി ആകണമോ ?,​ ഏതു വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുകഇങ്ങനെയുള്ള ചേദ്യങ്ങളല്ല ഇന്ന് കേൺഗ്രസ്സിനെ അലട്ടുന്നത്, ഉമ്മൻ ചാണ്ടിക്കു ശേഷം ആര് ? എന്നതാണ്.

            കേരളത്തിലെ കോൺഗ്രസ്സുകാരുടെ പ്രത്യേകതയിൽ ചിലത് ഇതാണ്, നിയമസഭയിൽ ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിമാരെ പാതിവഴിയിൽ ഇറക്കിവിടും. ഭാവിയിൽ      മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാൻ സാദ്ധ്യതയുള്ളവരെ മുളയിലേ നുള്ളിക്കളയും. ഇക്കാര്യത്തിൽ കേൺഗ്രസ്സുകാർ എന്നും വിജയിച്ചിട്ടുമുണ്ട്.
              ഇതിന് ഉദാഹരണത്തിനായി വളരെ  ദൂരെയൊന്നും പോകേണ്ട. കെ.കരുണാകരൻറെയും എ. കെ. ആറണിയുടെയും മുഖ്യമന്ത്രി പദം ആലോചിച്ചാൽ മതി.  കെട്ടിച്ചമച്ച ചാരക്കേസിനെ ഊതി വിർപ്പിച്ചാണ് കരുണാകരനെ തേജോവധം ചെയ്തത്.  ഇതിനും മുൻപ് രാജൻ കേസ് എന്ന പുകമറയിൽ കരുണാകരനെ ക്രൂശിച്ചു. അതിനായി മാർക്സിസ്റ്റു പാർട്ടിയോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ്സുകാർ കൂട്ടുനിന്നു. രാജ്യത്തിന് മുതൽക്കൂട്ടാകേണ്ട നമ്പി നാരായണനെപ്പോലുള്ള ശാസ്ത്രജ്ഞരെ കുരുതികൊടുക്കാൻപോലും കോൺഗ്രസ്സുകാർ തയ്യാറായി.


            പതിനെട്ടടവും പയറ്റി തെളിഞ്ഞ കരുണാകരനെപ്പോലും തളയ്ക്കാൻ കഴിഞ്ഞവർ ചില്ലറക്കാരല്ലെന്ന് ഓർക്കണം. ആൻറണിയെ പുറത്താക്കിയതും ഇത്തരത്തിൽ തന്നെയാണെന്ന് ഇന്ന് നാം അറിയുന്നു.


            വാസ്തവത്തിൽ ആറണി കോൺഗ്റസ്സുകാർക്ക് എന്നും
ഒരു മുഖംമൂടിയായിരുന്നു. അധികാര മോഹവും അതിലൂടെ ധനസമ്പാദനവും മാത്രം ലക്ഷ്യമാക്കിയ നേതാക്കന്മാർക്ക് ആറണി മുഖംമൂടിയായി നിന്നു എന്നുവേണം പറയാൻ. ഉപയോഗശേഷം അവർ ആൻറണിയെ തള്ളിപ്പറയുകയും താഴെ ഇറക്കുകയുമായിരുന്നു.

             പക്ഷേ  അവരുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരുന്നു ആറണി. അഴിമതിയില്ലാത്ത ആൾരൂപമായി അറിയപ്പെടുന്ന ആറണി ഇന്ത്യയിലെതന്നെ ഒരു അത്ഭുതപ്രതിഭാസമായി വളരുകയായിരുന്നു. കൗശലക്കാരനായ ആറണി ആദർശമുഖം ഒരിക്കലും മാറ്റാതെതന്നെ അധികാരത്തിറെ പടവുകൾ കയറിപ്പോയത് നാം കണ്ടതാണ്. 

             ബിഷപ്പുമാരെ സ്വീകരിക്കാൻ തയ്യാറായ ഇന്ദിരാഗാന്ധിയെ കാണാൻപോലും വിസമ്മതിച്ച, ഗുവാഹട്ടി സമ്മേളനത്തിൽ അടിയന്തിരാവസ്ഥയ്ക്കെതിരേ ശബ്ദമുയർത്തിയ  ആറണി മതേതരത്വത്തിറെയും ദേശീയതയുടെയും വക്താവായി. വേണ്ടാത്തപ്പോൾ അഴിച്ചു വയ്ക്കാൻ കരുതിയിരുന്ന മുഖംമൂടി ഒരിക്കലും ഉപേക്ഷിക്കാനാവാത്ത ആഭരണമായി മാറിയിരിക്കുകയാണ് ഇന്ന് ഒരു വിഭാഗം കോൺഗ്രസ്സുകാർക്ക്.

            ദേശീയ തലത്തിൽ വളർന്നുവന്ന ഹിന്ദുത്വവാദം ബി.ജെ.പിയ്ക്ക് അനുകുലമാകാതിരിക്കാൻ ആറണി ഒരിക്കൽ 'ന്യൂനപക്ഷങ്ങൾ അർഹമല്ലാത്ത ആനുകൂല്ല്യങ്ങൾ തട്ടിയെടുക്കുന്നു' എന്ന് പറഞ്ഞു. ഇതിനെ ആയുധമാക്കിയത് ആറണി ഗ്രൂപ്പു തന്നെയായിരുന്നു. അവർ ആറണി ഗ്രൂപ്പായി നിന്ന് ഉമ്മൻചാണ്ടിയെ സഹായിക്കുകയായിരുന്നു. അന്ന് ഒരു പ്രതിപക്ഷം പോലെ പ്രവർത്തിച്ച കരുണാകരനും ഉമ്മൻ ചാണ്ടിയെ സഹായിക്കുകയായിരുന്നു. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബലിയാടായ ആറണി, പിന്നീട്  പലരേയും അതിശയിപ്പിച്ച് ഉയരങ്ങളിലേയ്ക്ക് പറന്നുയർന്നു.

            
            ഇതിനു മുൻപുതന്നെ ഇപ്പോൾ രമേശിനെതിരേ നടക്കുന്നതുപോലെ ആസൂത്രിതമായ നീക്കങ്ങൾ അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്ന മുരളീധരനെതിരേയും നടന്നു. അന്ന് മുരളീധരൻ ഐ ഗ്രൂപ്പിനേയും സ്വന്തം അച്ഛനേയും ധിക്കരിച്ച് ആറണിയുടെ വിശ്വസ്ത വിധേയനെന്നു തെളിയിക്കാൻ പെടാപ്പാടുപെട്ടത് ഐ ഗ്രൂപ്പിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

                                               തുടരും No comments: