08 July 2019

Raji Chandrasekhar
കണികാണുവാൻ നിന്റെ സെൽഫിയില്ലെങ്കിലെൻ....

Views:

"കണികാണുവാൻ നിന്റെ സെൽഫിയില്ലെങ്കിലെൻ
പണിപാളുമിന്നെന്റെ മോളൂ...
അതു നിത്യമെന്നുടെയവകാശമാണ്, എന്നും
അതു നിന്റെ കടമയുമാണ്.
"

പെരുമ നടിക്കുന്ന നാറിതൻ ചാറ്റാണ്,
ദുരിതം നിറയ്ക്കുന്ന ചാറ്റ്..
നറുമണം വിതറുന്ന ബന്ധങ്ങളിൽ വിഷ-
ക്കറകൾ വിതയ്ക്കുന്ന കാറ്റ്.

പെരുകുന്നൊരാർത്തിയാം നിന്നെക്കുറിച്ചെന്നു-
മുരുകുന്ന കാന്തയെ കാണൂ.
അവശയാം ഭാര്യയെ വഞ്ചിക്കുവാൻ നിന-
ക്കവകാശമെന്താണു താളീ.

അവളുറങ്ങുമ്പോൾ നിൻ കാമം കെടുത്തുവാൻ
അപരയെത്തേടാതിരിക്കൂ....
നെറികേടു കാട്ടിയോൻ, പശ്ചാത്തപിച്ചേററു-
പറയുക, മാപ്പൊന്നിരക്കു വേഗം....







No comments:

Post a Comment

Popular Posts - Last 7 days


Subscribe

* indicates required
View previous campaigns.