12 July 2019

പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് പേപ്പർ ബാഗുകളുമായി കുഴിവിള ഗവ.യു.പി.എസ്

Views:


ഇന്ന് ജൂലൈ 12 പേപ്പർ ബാഗ് ദിനം. പ്ലാസ്റ്റിക് ക്യാരിബാഗുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. കൃത്യമായി ദൂഷ്യഫലങ്ങൾ മനസിലാക്കിയിരുന്നിട്ടും 'പെറോട്ട' എന്ന വിപത്തിനെ അകറ്റി നിർത്താൻ മലയാളി മനസ് മടിക്കുന്നതു പോലെ തന്നെയാണ് ഏറെക്കുറെ പ്ലാസ്റ്റിക്കിന്റെ കാര്യവും. ഇന്ന് ഏല്ലാവർക്കും അറിയാം പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, എങ്കിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ നമ്മൾ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. സൗകര്യം, ഒതുക്കം, വിലയിലെ കുറവ്, ഈട് എന്നീ മേന്മകൾ പ്ലാസ്റ്റിക്കിനെ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാക്കി മാറ്റിയിരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ക്രമാതീതമായവർധന ദേശീയ വരുമാനത്തിൽ 5.7 ശതമാനം കുറയാൻ ഇടയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓക്സിജൻ വലിച്ചെടുത്ത് കടലിന്റെ അമ്ലത കുറയ്ക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുള്ള ദ്വീപുകൾ വരെ കടലിൽ രൂപപ്പെടുന്നു എന്നത് ഭീതിയ്ക്ക് ഇടയാക്കുന്നു. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ഗ്രേറ്റ് ഗാർബേജ് ദ്വീപ് ഇതിനുദാഹരണമാണ. കഴിക്കുന്ന ഭക്ഷണത്തിൽവരെ പ്ലാസ്റ്റിക് അംശങ്ങൾ കടന്നു കൂടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

പ്ലാസ്റ്റിക് നമുക്ക് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ അത് പ്രകൃതിയ്ക്ക് നേരേ ഉയർത്തുന്ന ഭീക്ഷണി അവഗണിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഫലമോ, പ്രകൃതി നമുക്കന്യമായിക്കൊണ്ടിരിക്കുന്നു. ഇതിനൊരു പരിധിവരെ പകരമാണ് പേപ്പർ ക്യാരി ബാഗുകൾ. പരിസ്ഥിതി സൗഹൃദപരമായ അസംസ്കൃത വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്നതു കൊണ്ടു തന്നെ ഇത് പ്രകൃതിയോട് ഇണങ്ങി നിൽകുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് ദിനത്തിൽ കുഴിവിള ഗവ.യു.പി.എസിലെ ക്രിയേറ്റീവ് ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പേപ്പർ ബാഗ് നിർമ്മാണ ശില്പശാല കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി. അധ്യാപിക ശ്രീമതി ഗീതു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി നടത്തിയ പ്രവർതനം ഏറെ ഫലപ്രദമായിരുന്നു.

ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ വരെ  പരിപാടിയിലുടനീളം വളരെ സജീവമായി പങ്കെടുത്തു. വ്യക്തമായ നിർദ്ദേശങ്ങളും കൃത്യമായ ഇടപ്പെടലുകളും ഒരോ കുട്ടിയുടെയും കയ്യിൽ ആകർഷകമായ ഒരു പേപ്പർ ബാഗിന് ഇടം കൊടുത്തു.

ലളിതമായ ഘട്ടങ്ങൾ മനസിലാക്കിയ കുട്ടികൾ വീണ്ടും കൂടുതൽ ബാഗുകൾ നിർമ്മിക്കാൻ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു.

പരിശീലനത്തോടൊപ്പം പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളും പകരം പേപ്പർ ബാഗുകൾ പ്രകൃതിയ്ക്ക് നൽകുന്ന സുരക്ഷിതത്വവും കുട്ടികളിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നതാണ് പ്രവർതനത്തിന്റെ 'ഹൈലെറ്റ്'. 

പ്രവർതനത്തിന്റെ മികവും കുഞ്ഞുമനസുകളിലെ നിറവും ക്ലബ്ബിന്റെ കൂടുതൽ പകിട്ടാർന്ന പ്രവർത്തനങ്ങൾക്ക് വഴികാട്ടുമെന്നതിൽ സംശയമില്ല.

റിപ്പോർട്ടിംഗ്

  1. വായനാദിനം
  2. വായനാപഥങ്ങളിലൂടെ
  3. വായനാവാരം നോട്ടീസ്
  4. ജൂലൈ 12 പേപ്പർ ബാഗ് ദിനം
No comments:

Post a Comment