Jagan :: ഒരു വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്

Views:

പ്രതിദിനചിന്തകൾ
ഒരു വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്

https://www.indiatoday.in/india/story/defence-minister-nirmala-sitharaman-cabinet-reshuffle-narendra-modi-1036976-2017-09-03

ഇന്ന് ഇൻഡ്യൻ പാർലമെന്റിൽ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. നാളെ ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ പ്രഥമ വാർഷിക ബജറ്റ് അവതരിപ്പിക്കും. ഒരു വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന സവിശേഷത ഇത്തവണത്തെ ബജറ്റിനുണ്ട്. ദശാബ്ദങ്ങൾക്ക് മുൻപ് ധനവകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന മുൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു വനിതാ ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.....!

കഴിഞ്ഞ മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട പ്രതിരോധ വകുപ്പ് പ്രശംസനീയമായ വിധത്തിൽ കൈ കാര്യം ചെയ്ത് ശ്രീമതി. നിർമ്മലാ സീതാ രാമൻ ചടുലവും സ്തുത്യർഹവുമായ മികച്ച  പ്രകടനത്തിലൂടെ പരക്കെ പ്രശംസ ഏറ്റുവാങ്ങി. വളരെ പ്രധാനപ്പെട്ട പ്രതിരോധ വകുപ്പ്  ശ്രീമതി നിർമ്മലാ സീതാരാമനെ ഏല്പിക്കാൻ പ്രധാനമന്ത്രിക്ക് രണ്ടാമത് ഒന്നകുടി ആലോചിക്കേണ്ടി വന്നില്ല. ആ വിശ്വാസവും മികച്ച പ്രകടനത്തിന്റെ തിളക്കവും കൈമുതൽ ആയുളള അവരെ, ഇത്തവണ രാജ്യത്തിന്റെ ഭാഗധേയങ്ങൾ നിർണ്ണയിക്കുന്ന ധനകാര്യ വകപ്പ് ധൈര്യപൂർവ്വം പ്രധാനമന്ത്രി ഏല്പിച്ചത് അദ്ദേഹത്തിന് അവരിലുളള വിശ്വാസത്തിന്റെ സാക്ഷ്യപത്രം ആയി കാണാം.

ജനപ്രിയവും,എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമം മുന്നിൽ കണ്ടുള്ളതും, വർത്തമാനകാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാഷ്ട്രത്തെ കരകയറ്റാൻ  ഉതകുന്ന പദ്ധതികൾ ഉൾക്കൊള്ളുന്നതുമായ ഒരു മികച്ച ബജറ്റാകട്ടെ ശ്രീമതി നിർമ്മലാ സീതാരാമന്റെ പ്രഥമ ബജറ്റ് എന്ന് ആശംസിക്കുന്നു.





No comments: