25 August 2016
സഹയാത്രിക
വളരെ നീണ്ടതാണീ വഴിത്താര
തളരുന്നു പാദങ്ങള്‍ കണ്ണാ
കളിവാക്കു ചൊല്ലിയെന്‍ കൂടെ,യീ യാത്രയില്‍
തോളോടു ചേര്‍ന്നു നടക്കൂ.
കല്ലുണ്ടു മുള്ളുണ്ടു നോക്കി നടക്കെന്നു
ചൊല്ലിത്തിരുത്തി നയിക്കൂ.
അതിമദമേറും കുറുമ്പുകള്‍ കാട്ടി
മതിമറക്കുമ്പൊഴെന്‍ കണ്ണാ
പതിയെ നീയെന്നെപ്പുണര്‍ന്നു നിന്നുള്ളിലെ
ഗതിവേഗമെന്നില്‍ നിറയ്ക്കൂ.
ഉമ്മകള്‍ നല്കിയെന് ചുണ്ടിലും നീ രാഗ-
സമ്മതം മൂളിത്തുടുക്കൂ.
ഇനി മതി,യാകെത്തളര്‍ന്നു ഞാനാ മിഴി-
ക്കനിവിലെ കനവുണ്ടു കണ്ണാ
പനിമതി മധുനിലാവേകിടുന്നു, പകല്‍
പനി തിങ്ങിയെങ്ങുമുറങ്ങിടുന്നു.
വിരിമാറിലഭയം തിരഞ്ഞൊതുങ്ങിയെന്റെ
തരിവെട്ടമിന്നും തിളങ്ങിടുന്നു.
Popular Posts - Last 7 days
-
ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ് കാട്ടുവിള ഗവർൺമെന്റ് യു പി സ്കൂളിന്റെ ഗേറ്റിനു മുന്നിൽ രണ്ട് നാല് ആറ് എട്ട് എന്ന ക്രമത്തിൽ ഒരു ആൾക്കൂട്...
-
The First Hindi Language Lab in Kerala at Kilimanoor Town U P School.
-
ജനം നിയമം കയ്യിലെടുക്കും . അപ്രകാരം ഉണ്ടാകാതിരിക്കാൻ നാം ജാഗരൂകരാകണം. തെലങ്കാനയിൽ യുവതിയായ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി പീഡിപ്പി...
-
പുസ്തകപ്രകാശനം 8-12-2019 അക്ഷരപ്പിച്ചവച്ചു തുടങ്ങുമ്പോൾ തന്നെ ഇതുപോലെ ഒരു വലിയ വേദിയോട് ചേർന്ന് നിൽക്കാൻ സാധിച്ചതു..... മഹാഭാഗ്യം...
-
Sidheek Subair Madheena Aslaf Lane Masthanmnkku Kaniyapuram Po TVPM 695301 9744574806 പുസ്തകങ്ങള്‍ ആലാപനങ്ങ...
-
പുസ്തകങ്ങള്‍ Anil R Madhu, YOURQUOTE-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചെറുകവിതകളുടെശേഖരം.... ലേഖനം FOREX...
-
Visit ജ്യോതിഷം Site & Amazon Author Page പുസ്തകങ്ങള്‍ ആലാപനങ്ങള്‍ Raji Chandrasekhar, YOURQUOTE -ൽ പ...
-
സ്നേഹവും കടപ്പാടും ബാക്കി ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും...
-
വര :: അശ്വതി "പേരു വെട്ടിച്ചുരുക്കുന്ന ക്രൂരത, ആരു നിന്നിലൊളിപ്പിച്ചു ഗൂഢമായ് ?" വാക്കുടക്കെന്റെ പാതി മയക്കത്തി- ലൂക്കി...

No comments:
Post a Comment