തട്ടിയകറ്റുക കൈകാൽച്ചങ്ങല

Views:


വർഗവിപത്തിൻ ഫാസിസ ഗുണ്ടകൾ
രക്തപിശാചുകളിടതിടറും,
വർഗീയതയുടെ കപടമതേതര-
വഞ്ചകവൃന്ദം വലതലയും,

അവരൊരുമിക്കുന്നീ മുനിനാടിൻ
തനിമകൾ തല്ലിയൊടുക്കീടാൻ
അവരിപ്പാവനജനതയെ വീണ്ടും
കവരും ചതിയുടെ കൊടി പേറും.

അരുതരുതിനിയുമുറങ്ങരുതവരുടെ
അടിമകളല്ലെന്നറിയുക നാം
തട്ടിയകറ്റുക കൈകാൽച്ചങ്ങല -
കെട്ടിയ പ്രത്യയശാസ്ത്രങ്ങൾ.

സൂര്യനുദിച്ചിങ്ങിരുൾ നീങ്ങുന്നതു
കാണുകയുണരുക ജനമനമേ
നാടുമുടിക്കാനിടവും വലവും
കൂടും രിപുനിര തടയുക നീ.

ഹരിതപ്രഭയിൽ താമരമലരുകൾ
വിരിയും വിസ്മയദൃശ്യങ്ങൾ
നിറയട്ടെ. നവകേരളമാകെ
വിടരട്ടെ നിറപുഞ്ചിരികൾ.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)