സത്യം

Views:

ഞാനുമെന്നാറ്റുകാലമ്മയുമെപ്പൊഴു-
മൊന്നാണു; രണ്ടല്ല സത്യം.
വാക്കാണുഞാ,നര്‍ത്ഥമമ്മ,
ദീപം ഞാന്‍ ജ്യോതിയാണമ്മ.
  
നോക്കുമ്പൊഴൊക്കെയുമെങ്ങും സുഗന്ധമായ്
പൂക്കുന്ന കാരുണ്യമമ്മ.
വാഴ്‌വിന്റെ ചിപ്പികള്‍ ഉള്ളില്‍ വളര്‍ത്തുന്നോ-
രാനന്ദമാറ്റുകാലമ്മ.

ഗോളാന്തരങ്ങളെ കോര്‍ത്തിണക്കും ദിവ്യ-
ബോധമാണാറ്റുകാലമ്മ
കോശാന്തരക്കാന്ത കാന്തിയേകും സ്‌നേഹ-
സ്പന്ദമാണാറ്റുകാലമ്മ.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍



Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)