വിശ്വാസം

Views:

ഒരു നാളുമിളകാത്ത വിശ്വാസമായ്
സ്‌നേഹമരുളുന്നൊരമ്മയെന്നുള്ളിലുണ്ട്.
ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി
മരുവുന്നൊരാറ്റുകാലമ്മയുണ്ട്.
   
എരിയുന്ന വേനലില്‍ കുളിര്‍കാറ്റുപോലമ്മ
ചൊരിയുന്ന ശാന്തിതന്‍ തീര്‍ത്ഥമുണ്ട്.
വിരിയുന്ന പൂവിന്‍ സുഗന്ധമായ്, കൈനീട്ടി

ചിരിതൂകി നില്ക്കുന്നൊരമ്മയുണ്ട്.

കരുതലായ്, കാവലായ്, കല്പാന്തമോളവും
കരുണതന്‍ കാന്തിയായമ്മയുണ്ട.്
മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പൊഴും
മധുരമായ് നിറയുന്നൊരമ്മയുണ്ട്.
No comments: