കാവല്‍

Views:
വരികെന്നു മാടി വിളിക്കുന്നൊരമ്മ 
അരികത്തണച്ചാഞ്ഞു പുല്കുന്നൊരമ്മ 
ദുഃഖങ്ങളുമ്മവച്ചാറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ. 

പൊങ്കാല നേദ്യമായേല്ക്കുന്നൊരമ്മ 
പൊന്‍താലി പൊട്ടാതെ കാക്കുന്നൊരമ്മ 
മാംഗല്യദോഷങ്ങള്‍ മാറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ. 

സന്താനഭാഗ്യങ്ങളേകുന്നൊരമ്മ 
സന്താപമൊക്കെയും തീര്‍ക്കുന്നൊരമ്മ സത്കര്‍മ്മഭാവങ്ങളേറ്റുന്നൊരമ്മ 
മക്കള്‍ക്കു കാവലുണ്ടാറ്റുകാലമ്മ.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)