തീര്‍ത്ഥം

Views:

തങ്കക്കതിരവനുച്ചയ്ക്കു മറ്റൊരു
പൊങ്കാലയായിത്തിളച്ചു നില്‌ക്കെ
നിന്‍ദിവ്യമന്ത്രധ്വനികളാല്‍ മാരുത-
നെന്തിലും തീര്‍ത്ഥം തളിച്ചിടുന്നൂ.

ഇന്നലെയോളവും ദുഃഖക്കടലില്‍ ഞാന്‍
പൊങ്ങിയും താണും വലഞ്ഞുവല്ലോ
ഇന്നു നിന്‍ മുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നപ്പോള്‍
തന്നു നീ ശക്തിയുമുള്‍ക്കരുത്തും.

എത്ര വിപത്തുകള്‍ പത്തി നീര്‍ത്തുമ്പൊഴും
അമ്മേ ഞാനൊട്ടും തളരുകില്ല
എപ്പൊഴും നിന്മന്ദഹാസമുണ്ടെന്നുള്ളില്‍
എന്നുമെനിക്കെന്റെ രക്ഷയായി.No comments: