Jayan Pothencode :: ബാക്കിപത്രം

Views:

JAYAN POTHENCOD

 

മരണം മണക്കുന്ന പാതയിലൂടിന്നു
മനസുഖം തേടി അലയുകയാണു ഞാൻ 
രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ഹോമിച്ച
ബാക്കിപത്രമാണിന്നന്റെ ജീവിതം.

കൂട്ടിനു രോഗമേ കൂട്ടിനുള്ളു
നിത്യദാരിദ്ര്യമേ ബന്ധുവുള്ളു.

കെട്ടുറപ്പുള്ളൊരു നല്ല ദിനത്തിനായ്
കമ്പനി തൊഴിലാളിയായെങ്കിലും
തൊഴിൽജന്യ രോഗങ്ങളെൻ ജീവനാഡിയെ
കാർന്നുതിന്നുന്നതും ഞാനറിഞ്ഞു.

കൂട്ടിനു രോഗമേ കൂട്ടിനുള്ളു
നിത്യദാരിദ്ര്യമേ ബന്ധുവുള്ളു.

മിച്ചം പിടിച്ചൊരാ ചില്ലറത്തുട്ടുകൾ 
ഒട്ടുമേ തികയില്ല
രോഗം ചെറുക്കാൻ .
ഉറ്റവരൊക്കെയും കൈയൊഴിഞ്ഞു
ബന്ധുക്കളില്ലാ സുഹൃത്തുമില്ല

കൂട്ടിനു രോഗമേ കൂട്ടിനുള്ളു
നിത്യദാരിദ്ര്യമെ ബന്ധുവുള്ളു.

നല്ലകാലത്തൊക്കെ നോക്കിച്ചിരിച്ചവർ
മുഖമൊന്നുയർത്താതെ പിൻതിരിഞ്ഞു
അപ്പോളുമെൻ പാതിമെയ്യവളും
എൻ കുഞ്ഞു പൈതലുമൊപ്പമുണ്ട്..


No comments: