Anil R Madhu :: ഉടയാട വിൽക്കാതെ നിൽക്കുന്നവൻ.

Views:




സ്വാർത്ഥമോഹക്കാറ്റാണിതഗ്നി,
ഏതോ വിപത്തിനെ കാക്കുന്ന സ്വപ്നം.
മേധങ്ങളിൽ
രാവിന്‍റെ ഈണപ്പൊരുൾ തേടി,
ഉടയാട വിൽക്കാതെ നിൽക്കുന്നവൻ.

ആരാണു രാജാവ്, ഞാൻ,
പിന്നെ നീയും,
വിളിക്കും നായാട്ടിനീണം,
ഹൈന്ദവം,
ഹിന്ദുത്വമാവും എങ്കിലും
ഈണമാകാതിരിക്കണം നാടിന്ന്,
സൈന്ധവം മല കയറി എത്തണം,
സിന്ധിന്‍റെ നാഡികൾ മിടിക്കണം,
സ്വത്വബോധം നിരക്കണം,
ആത്മാവിലഗ്നി ചിതറണം,
ജ്വാലയായ് പടരണം.

രണം വേണ്ട,
രമ്യത ലഹരിയാകണം.

രാജാവിനെന്തു കേമത്വം,
ഉണ്ടല്ലോ ചൊറിയുന്ന വാക്കും,
മറിഞ്ഞ മരം പോലെ മരവിച്ച മനസും.

ആർദ്രമില്ലാത്തിടങ്ങളിൽ
ആരു നീട്ടിത്തകർക്കുന്നു വമ്പുകൾ.
പുത്തൻ ഉടയാടകൾ,
വപുസിന്‍റെ രാഗ സാഗരത്തിരകളിൽ
പുച്ഛമില്ലായ്മ- സ്വപ്നം.

നിറക്കാറ്റു കത്താതിരിക്കുന്ന
കാഴ്ച കാണാത്ത ചിത്രച്ചുവരുകൾ,
മൂടുപടം മാറ്റിയ ഇരമ്പലിൽ നേർത്ത ഭൂപടം.



No comments: