Jagan :: പ്രളയവും, ഉരുൾപൊട്ടലും പൂർവ്വാധികം ഭംഗിയാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ

Views:


ഇത്തവണത്തെ പ്രളയ ദുരിതത്തിൽ നിന്നും ജനശ്രദ്ധ അൽപ്പമൊന്നു കുറഞ്ഞതോടെ, 2020 ആഗസ്റ്റിൽ ഉണ്ടാകാനിടയുള്ള പ്രളയവും, ഉരുൾപൊട്ടലും പൂർവ്വാധികം ഭംഗിയാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു...........!

2018 ലും 2019 ലും പ്രളയ ദുരന്തവും, ഉരുൾപൊട്ടലും രൂക്ഷമായിരുന്ന കോഴിക്കോട് ജില്ലയിൽ പല മേഖലകളിലുമുള്ള ക്വാറികളിൽ പാറഖനനം വീണ്ടും സജീവമായെന്നാണ് വാർത്താ റിപ്പോർട്ടുകളിൽ കാണുന്നത് .........!!
  • ഉരുൾപൊട്ടലിൽ നശിച്ച് നാമാവശേഷമായ മലയോര മേഖലകളിൽ ശേഷിക്കുന്ന വീടുകൾ ക്വാറികളിൽ പാറ പൊട്ടിക്കുന്ന വെടിയൊച്ചയിൽ വീണ്ടും പ്രകമ്പനം കൊള്ളാൻ തുടങ്ങിയെന്ന് അവിടത്തെ ജനങ്ങൾ മുറവിളി കൂട്ടുന്നു.
  • പ്രളയത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പാറ ഖനനം വീണ്ടും സജീവമായത്. ഇന്നലെ വരെ നാൽപ്പതോളം ക്വാറികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്.
  • ഇവയിൽ ഇരുപത്തി അഞ്ച് എണ്ണവും, ഉരുൾപൊട്ടലും പ്രളയവും ഏറ്റവും അധികം നാശം വിതച്ച മേഖലകളിൽ ആണെന്നുള്ളത് ആശങ്ക ഉണർത്തുന്നു..............!
  • ഇവയിൽ പല ക്വാറികളും അനധികൃതം ആണത്രേ.......!!
  • ഈ മേഖലകളിൽ പുതിയതായി ക്വാറികൾ ആരംഭിച്ച്, പാറ ഖനനം നടത്താൻ, മുപ്പതോളം അപേക്ഷകൾ ആണത്രേ കലക്ടറുടെ മുന്നിൽ ഉള്ളത്..........!
  • അത് അനുവദിക്കാനുള്ള നടപടികൾ നടക്കുന്നു.......!!
ഈ മേഖലയിൽ പാറ ഖനനം അപകടകരമാണെന്ന് തെളിഞ്ഞാൽ അനുമതി പുന:പരിശോധിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചതായും വാർത്താ റിപ്പോർട്ടുകളിൽ പറയുന്നു.........!!

ഹാവൂ.......!
ആശ്വാസമായി.......!!
പുനപ്പരിശോധിക്കുമല്ലോ.......?
അപകടകരമാണെന്ന് തെളിയാൻ അടുത്ത ഉരുൾപൊട്ടലും പ്രളയവും വരുന്നതുവരെ കാത്തിരുന്നാൽ മതിയല്ലോ...........?!
ഇത്തരം ഉദ്യോഗസ്ഥരേക്കാൾ വലിയ ദുരന്തം ഇനി വരാനില്ല..............!!
ഗാഡ്ഗിൽ റിപ്പോർട്ടിന് കേരളത്തിൽ നാം പുല്ലുവിലയാണ് കൽപിച്ചിരിക്കുന്നത്.......!
അടിക്കടി ദുരന്തങ്ങൾ അരങ്ങേറിയിട്ടും, കേരളം പ്രളയത്തിലും ഉരുൾപൊട്ടലിലും നശിച്ച്, കുട്ടിച്ചോറായിട്ടും, ഇപ്പോഴും ഉദ്യോഗസ്ഥരും, രാഷ്ട്രീയ മേലാളൻമാരും, ക്വാറി മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിർബാധം തുടരുന്നു എന്ന് തന്നെയല്ലേ നാം ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്...?

ജനാധിപത്യ വ്യവസ്ഥിതിയിൽ, ഇത്തരം സന്ദർഭങ്ങളിൽ
പ്രതിപക്ഷമാണ് ഇതിനെതിരേ ശബ്ദമുയർത്തി മുന്നോട്ട് വരേണ്ടത്.
പക്ഷെ, ലോക പരാജയമായ നമ്മുടെ പ്രതിപക്ഷ നേതാവ് ഭംഗിയായി മേക്കപ്പ് ഒക്കെ ചെയ്ത് ചാനൽ ക്യാമറകൾക്ക് മുന്നിൽ വന്ന് വാചകക്കസർത്ത് നടത്തി സ്ഥലം വിടുന്നതോടുകൂടി തന്റെ പണി കഴിഞ്ഞെന്ന് വിശ്വസിക്കുന്ന മാന്യ ദേഹമായിപ്പോയി.......!
അത് മറ്റൊരു ദുരന്തം........!!

കേരള ജനത ഇനി എന്താണ് വേണ്ടത്.......?

ബഹുമാന്യയായ സുഗതകുമാരി ടീച്ചറിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം വായിച്ചത് ഈയുള്ളവൻ ഓർത്തു പോകുന്നു..........!!

"കേരള സർക്കാരിന്റെ ലോഗോയിൽ നിന്ന് ശംഖും, തെങ്ങും ഒക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെടുന്ന മനുഷ്യ ശരീരങ്ങൾ മാന്തി എടുക്കാൻ ഇപ്പോൾ ഏറ്റവും ഉപകരിക്കുന്നത് ജെ.സി.ബി
ആണ്. അതിനാൽ സർക്കാരിന്റെ ലോഗോയിൽ ജെ.സി.ബി ആണ് അടയാളമായി ചേർക്കേണ്ടത്...........!"
No comments: