Lalithamma B :: കവിത :: ഗ്രാമ കല്ലോലിനി.

Views:

പച്ചപ്പുതപ്പിട്ട പർവ്വതനിരകളെ
തട്ടി തഴുകി കുണുങ്ങിയെത്തിടുന്ന
പുഴയെ കാണുന്നതെന്തു ചന്തം.

കിലുകിലാ മർമ്മരം മീട്ടി കുണുങ്ങി
സ്വഛമായെത്തുന്ന , പുഴ സുന്ദരി.
പുഴയുടെ തീരത്ത് വാഴുന്നു ദേവി,
'കോടൽ 'കൂടുംബ ദേവി.

തീരത്തെ ചുംബിച്ച് മന്ദമായൊഴുകുന്നു
ഗ്രാമീണ സുന്ദര പുണ്യപ്പുഴ.
പ്രഭാത പ്രഭകൾ വെള്ളിയുടിപ്പിച്ച
തുള്ളികൾ തത്തിക്കളിച്ചൊഴുകുന്നു.
പുഴയുടെ ശൃംഗാര ശീലുകൾ കണ്ടപ്പോൾ
സ്ഫടികവും നാണിച്ചു പോയി.

കുടിക്കാൻ, കുളിക്കാൻ, ഞാറുനനയ്ക്കാൻ
ആശ്രയം നീതന്നെ ജലദേവതേ.

പുഴയോര കാഴ്ചകൾ കാണുവാനെത്തുന്നു
അക്കരെ നിൽക്കുന്ന നാട്ടുകാരും .

തീരത്തുമേഞ്ഞിട്ട് ദാഹം ശമിപ്പിക്കാൻ
കാലികൾക്കാശ്രയം , കല്ലോലിനി -
ധരിത്രി നീ തന്ന പുണ്യം, ഞങ്ങൾ
നിത്യവും നിന്നെ നമിച്ചിടുന്നു.

(കോടലുവിള - എന്റെ കുടുംബ വീട്.)


--- Lalithamma B
4/ 4/2015.No comments: