Anandakuttan ::ലേഖനം :: EUNOIA---- 'യുനോയ '

Views:


------------------------------------
വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് പദം. ഗ്രീക്കിൽ നിന്നു ലഭിച്ചത് - well mind, Beautiful thinking എന്നൊക്കെ അർത്ഥം. "സൻമനസ്സ് "എന്ന് മലയാള അർത്ഥം..

മനുഷ്യരെല്ലാം 'EUNOlA' ,ആയിരുന്നെങ്കിൽ ലോകം എന്നേ നന്നായേനേ!

സാധാരണമായ മാനസികാരോഗ്യം എന്നാണ് ഈ പദത്തിന്റെ മറ്റൊരു മലയാളാർത്ഥം..

ഈ പദത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് -മനസ്സിലായിക്കാണുമല്ലോ?

എല്ലാ 'vowels ' ഉം ഉള്ള, ഇംഗ്ലീഷിലെ ഏറ്റവും ചെറിയ പദം.

ഇംഗ്ലീഷിലെ ഏറ്റവും ചെറിയ പദം , ഒരക്ഷരമുള്ള, ആദ്യാക്ഷരമായ 'A ' ആണല്ലോ.അതു കഴിഞ്ഞാൽ, നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന നമ്മുടേതായ (അവരവരുടേതായ) സ്വന്തം 'I'. (ഞാൻ ) ...
.......................................

എല്ലാ വ്യഞ്ജനങ്ങളും ചേർന്നു വരുന്ന ഇംഗ്ലീഷ് പദം ഇല്ലെന്നുതന്നെ പറയാം..

എന്നാൽ ഇംഗ്ലീഷിൽ ഒരു PANGRAM ഉണ്ട്.

( Pangram - അക്ഷരമാലയിലെ ഓരോ അക്ഷരവും ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ഒരു വാക്യം )

"The Quick brown fox jumps over the lazy dogs"

പാൻ ഗ്രാമിന് , Holo alphabetic sentence എന്നും പറയാം.
........................................

Palindrom .(അനുലോമവിലോമപദം ).

ഇരു വശത്തു നിന്നു വായിച്ചാലും ഒരേ പദം - അതാണ് പാലിൻഡ്രോം -

ഉദാഹരണം:- Noon, Civic, Radar, Madam, Level, Refer, Racecar,.
മലയാളത്തിൽ --
ജലജ, നന്ദന, കരുവാടുവാരുക, മോരു തരുമോ, -

നമുക്ക് ,,മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ് നമ്മുടെ മലയാളം.!

MALAYALAM, നമ്മുടെ AMMA- രണ്ടും പാലിൻേഡ്രാം .

മലയാളം - മ്+അ+ല് + അ+ യ് + ആ +ള് /ല് + മ്+അ+ o-- ഇതും പാലിൻഡ്രോം അല്ലേ !!!
അമ്മ--- അ+ മ് +മ് + അ
...........................................
ഇനി ,ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ പാലിൻഡ്രോംഏതാണ്.?

SAIPPUAKIVIKAUPPIAS (I9 അക്ഷരങ്ങൾ ) - കാസറ്റിക്സോഡാ എന്നർത്ഥം..
"സൈപ്പുവാക്കിനികൗപ്പിയാസ് " - എന്നാണ് ഉച്ചാരണം:

TATTARATTAT ഉം ഒരു പാലിൻഡ്രോം ആണ്.,

DETARTRATED ഉം.
........................ ........

പലപ്പോഴും നാം കേൾക്കാറുള്ള ഒരു ചോദ്യമാണ് - " ഇംഗ്ലിഷിൽ ഏറ്റവും നീളം കൂടിയ പദമേതാണ്?"
PNEUMONOULTRAMIC R0SCOPlCSlLICOVOLCANOCONIOSIS- എന്നതാണ് സാധാരണയായി പറയുന്നത്.( ഈ പദത്തേക്കാൾ നീളമുള്ള വേറൊരു പദം ഉണ്ട് .അതിലേയ്ക്ക് പിന്നീട് വരാം.)

ഈ പദത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇം ഗ്ലിഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരവും സ്വരവുമായ 'E' ഒരിക്കലേ വന്നിട്ടുള്ളു.

(ഖനി തൊഴിലാളിക്കൾക്ക് വരാവുന്ന ഒരു ശ്വാസകോശ രോഗം -എന്നാണ് ഈ പദത്തിന്റെ അർത്ഥം.)

ഇംഗ്ലീഷിലെ മറ്റൊരു നീളം കൂടിയ പദമാണ്, ലാറ്റിൻ ഭാഷയിൽ നിന്നെത്തിയ H0NORIFICABILITUDINITATIBUS.

വിശ്വവിഖ്യാത സാഹിത്യകാരനായ വില്ല്യം ഷേക്സിപിയർ, തന്റെ 'Lovers Labour Lost ' എന്ന കൃതിയിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.

രസകരമായ ഒരു പ്രത്യേകത ഈ പദത്തിനുണ്ട് ! ശ്രദ്ധിച്ചോ ?

Featuring alternating consonants and vowels-
"വ്യഞ്ജനങ്ങളും സ്വരങ്ങളും ക്രമാനുഗതമായി ആവർത്തിക്കുന്ന ഏറ്റവും വലിയ പദം ".
.................... ........
.......... .............. ................
ഇനി - ONOMATOPOEIA- "ഒനാമാപ്പിയ "
----------------------------.

A word that sounds like its meaning -
ഉദാ:- Cuckoo, sizzle, Boom, Hoot, Moo ,...
.............................‌
നേരത്തേ സൂചിപ്പിച്ച ഏറ്റവും നീളം കൂടിയ ഇഗ്ലീഷ് പദത്തിലേയ്ക്ക് വരാം.
ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്തെ , ഒരു സ്ഥലത്തിന്റെ ഔദ്യോഗിക നാമം --57 അക്ഷരങ്ങളുള്ള -TAUMATAWHAKATANGlHANGAKOAUAU0TAMATEAPOKAIWHENUAKlTANANTAHU--!വായിക്കാൻ പ്രയാസമാണ്, അല്ലേ ??

'മാവോരി ' ഭാഷയിൽ നിന്നെത്തിയ ഈ പദത്തിന്റെ മറ്റൊരു രൂപ ഭേദത്തിൽ 85 അക്ഷരങ്ങളുണ്ടെത്രേ !

----------------------------------------

രണ്ടക്ഷരങ്ങളുള്ള 102 പദങ്ങൾ, മൂന്നക്ഷരങ്ങളുള്ള 15939 പദങ്ങൾ, നാലക്ഷര ങ്ങളുള്ള 149165 പദങ്ങൾ --------
...................
അങ്ങനെ പോകുന്നു ഇംഗ്ലീഷ് ഭാഷ .

എല്ലാം കൂടി ആകെ 2281 32 പദങ്ങൾ...

ഇതിൽ ഇപ്പോൾ ഉപയോഗത്തിലുള്ള 171476 പദങ്ങളും, പ്രചാരലുപ്തമായ (പഴയ) 47156 പദങ്ങളും , കൂടാതെ മറ്റു പദങ്ങളിൽ നിന്നുണ്ടായ 9500 വ്യുൽപ്പന്നശബ്ദങ്ങളും ഉണ്ട്.
------------------------------------
മലയാളത്തിലെ ഏറ്റവും നീളം കൂടിയ പദം 'switch.' എന്ന് ഇംഗ്ലീഷിൽ അർത്ഥം പറയാവുന്ന - വിദ്യുശ്ഛക്ക്ത്തി പ്രവാഹനആഗമന നിഗമനനിയന്ത്രണയന്ത്രം - ആണെത്രേ!

മറ്റൊന്ന്, 'ഭൂകമ്പക വിഷയകഭീകരകടൽത്തിരമാലകൾ '-Tsunami.

സമ്പാദനം , കൂട്ടിച്ചേർക്കൽ1 comment:

Unknown said...

പുതിയ അറിവുകൾ പകർന്നു തന്ന ആനന്ദക്കുട്ടൻ സാറിന് അനുമോദനങ്ങൾ' പ്രണാമം