കെ എൻ പ്രശാന്തിന്റെ പെരടി

Views:


കലയ്ക്ക് ആശയങ്ങളെയും സംസ്കാരത്തെയും ഭാഷയെയുമൊക്കെ വിനിമയം ചെയ്യുവാൻ സാധിക്കും. ഈ വിനിമയത്തിന്റെ അനന്ത സാധ്യതകൾ കെ എൻ പ്രശാന്തിന്റെ കഥകളിലുണ്ട്. 'ആരാൻ' എന്ന ആദ്യ സമാഹാരത്തിലൂടെ അത് നാം അറിഞ്ഞതാണ് . കാസർകോടിന്റെ ഭാഷ, സംസ്കാരം , എന്തിന് വികാരങ്ങൾ പോലും പ്രശാന്ത് പകർത്തി വയ്ക്കുന്നു. അദ്ദേഹത്തിന്റെ പുതിയ കഥയാണ് പെരടി.

മലയാളം വാരിക (2019 ജൂലായ് 15) യിലാണ് കഥയുള്ളത് .

ഭാഷയെ കുറിച്ചു തന്നെ ആദ്യം പറയാം . കാസർകോടൻ പദ പ്രയോഗങ്ങൾ ഒത്തിരിയുണ്ട്. '' പൂ ചാരീരെ കോയി കാതീനിട്ടാ'' എന്ന വാചകം നോക്കുക . കാതുക എന്നാൽ ജയിക്കുക.
സൗക്കാറു എന്നാൽ മുതലാളി .

ഇത്തരത്തിൽ ചില വാക്കുകൾ മനസ്സിലാക്കുന്നത്  കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള സാംസ്കാരിക വിനിമയം എളുപ്പമാക്കും .

പെരടി എന്നത് ഒരിനം കോഴിയാണ് . കാട്ടുകോഴിയെ പോലെ തോന്നിക്കും.
കോഴിപ്പോരിന്റെ പശ്ചാത്തലത്തിലാണ്  പെരടി എഴുതപ്പെട്ടിട്ടുള്ളത് . കഥയിലെ പെരടിക്കോഴിക്ക് ഉശിരു കൂട്ടുന്നത് ഒരു കാഴ്ച്ചയാണ്. ഒരു പൂവൻ കോഴി പിടകൾക്കിടയിൽ രമിച്ചു നടക്കുന്നു .
''പോരിന് ഉശിര് കൂടണെങ്കില് ഇങ്ങനത്തെ കായ്ച്ച ഇവൻ കാണണം'' .

ഇത്തരത്തിൽ ഒരു കാഴ്ച്ച തന്നെയാണ് കാമേഷിനെയും കോഴി പോരിന് പോകാൻ പ്രേരിപ്പിക്കുന്നത് . കാഴ്ച്ചകൾ കാണിച്ച് ഭ്രമിപ്പിച്ച് പോരടിപ്പിക്കുന്ന ലോക കാഴ്ച്ചകളിലേക്ക് കഥ നമ്മെ കൊണ്ടു പോകുന്നു .

കെ എൻ പ്രശാന്തിന്റെ എല്ലാ കഥകളിലെയും പോലെ ഇവിടെയും കാടും പ്രകൃതിയുമെല്ലാം നമ്മെ വിസ്മയിപ്പിക്കുന്നു.No comments: