പാടാം


പാടാം ഗാനമിനിക്കുമാറുയിരതില്‍-
        ച്ചേരാന്‍ കൊതിക്കുന്ന ഞാന്‍
തേടാം ലോകമതേഴിലും തവഹിതം
        കല്യാണസൗഗന്ധികം
കോടക്കാറണി കൂന്തലില്‍ തിരുകുവാന്‍
        വാടാത്ത പുഷ്പങ്ങളും
നേടാം മാമകഹൃത്തടത്തിലെ നറും
        പൂവായ് ലസിച്ചീടുവാന്‍.

No comments: