എന്താ ല്ലെ !

Views:

---   ഷംനാദ്, Orbit

ഹൊ... ! എന്നെ കണ്ടതും നിവിൻ പോളി ഒറ്റ ചോദ്യം..

"സിനിമയിലഭിനയിച്ചൂടാരുന്നോ..."

എന്താ ല്ലേ !

എന്തൊരു ദിവസമായിരുന്നു ഇന്നലെ...

130 കോടി ജനങ്ങളുടെ നല്ല നടനും ഞാനും, ഓക്സിജൻ പങ്കിട്ട് അവന്റെ തന്നെ എറണാകുളത്തെ ഫ്ലാറ്റിൽ...

25 വർഷം കഴിഞ്ഞിരിക്കുന്നു, SSLC കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞിട്ട്. ഞങ്ങൾ ആറ് സഹപാഠികൾ, കുചേലർ... നിർമമരായി അവന്റെ അരികിലിരുന്നു.

ഓരോരുത്തരെയും അവൻ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഏറെ നേരം നിന്നു. അവസാന ഊഴക്കാരന്റെ കഴുത്തിലൂടെ കണ്ണീരു വീണു കുതിർന്നിരുന്നു.. അവനും ഞങ്ങളും കരഞ്ഞു.

നോമ്പുതുറക്കാനായി വിഭവങ്ങളുടെ അടുത്തേക്ക്..

ഡോർ തുറന്ന് കയറി വന്ന മനുഷ്യനെ സുരാജ് ''നിവിനേ" എന്ന് വിളിച്ചു ഞങ്ങടെ കൂടെയിരുത്തി.

ഞങ്ങൾ ആറുപേരും അങ്ങനെ അനുഗ്രഹിക്കപ്പെട്ടവരായി...

അവർ രണ്ട് പേരും മനുഷ്യരാവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പച്ചമനുഷ്യർ...!

അപ്പോൾ ഞങ്ങൾ ആറുപേരും അഹങ്കാരികളായി കഴിഞ്ഞിരുന്നു. ഒരു ജീവിതം മുഴുവൻ ഓർക്കാൻ, മറക്കാത്തതിനെ തന്നു അവൻ ഞങ്ങളെ യാത്രയാക്കി.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആ രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം മിണ്ടാതെയിരിക്കുകയായിരുന്നു...

പതഞ്ഞു പൊങ്ങിപ്പോയ പാവം മനസ്സുമായി... 


No comments: