സൗഹൃദം

Views:


നോക്കുക മുറ്റത്തു പൂത്തു നിൽക്കും
തെറ്റിച്ചെടിയും അതിനുചുറ്റും
പുള്ളിയുടുപ്പിട്ടു പാറിടുന്ന
ഭംഗിയുള്ളോമൽ പൂമ്പാറ്റകളെ

തേനുണ്ടു സ്വന്തം വയർ നിറയ്ക്കും
പൂമ്പൊടി പേറി പരാഗണത്തിൻ
കാരണവർത്തിയായ്ത്തീർന്നിടുന്ന
പൂമ്പാറ്റകളിവക്കെന്തു ചന്തം

ചന്തം തികയ്ക്കാൻ കൂടൊരുക്കി
കൊച്ചു പുഴുക്കളാ കൂടിനുള്ളിൽ
സ്വസ്ഥം സമാധിയിൽ ആറേഴു നാൾ
പൊട്ടി വിരിയുന്നീ പൂമ്പാറ്റകൾ

ഭക്ഷണം പൂവിലെ തേനു മാത്രം
തെച്ചിയും ചെമ്പകം ചെന്താമരയും
ആരും വിളിച്ചു വിരുന്നൊരുക്കും
ഹൃദ്യമാം മധു നൽകി സൽക്കരിക്കും

ചന്തമാർന്നുള്ളൊരീ മേനി മാത്രം
സമ്പത്തായ് കൈവശം വച്ചിടുന്നു
മർത്യർ നാം കേമന്മാർ കണ്ടിടേണം
സൗഹൃദം പേർത്തു കരുതിടേണം.
---000---No comments: