ദയ :: അരുണഗിരി എസ്.

Views:
S Arunagiri

നഷ്ടമായത് 
വിഷമകാലത്ത് 
തിരിച്ചു തരുന്നവൻ
ദയയുള്ളവൻ

കള്ളനാണെങ്കിലും
തെണ്ടിയാണെങ്കിലും

കൊലയാളി അവിടെയും തോറ്റു
എടുത്തത്
തിരിച്ചു കൊടുക്കാൻ കഴിയാത്തവൻ !

ചിരിക്കാൻ ചുണ്ടുകളില്ലാത്ത
കുഴിഞ്ഞ മരണക്കണ്ണുകളുള്ളവൻ
അവനൊരിക്കലും
ദയ നല്കരുത്.

 

എസ് അരുണഗിരിയുടെ കവിതകൾ