സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

നിങ്ങള്‍ കണ്ടോ ? :: കാവ്യ സതീശന്‍

Views:
-
ചുടുരക്തം ഊറ്റിക്കുടിക്കുന്ന 
പട്ടിണി വിങ്ങു-
മൊരുമനം നിങ്ങള്‍ കണ്ടോ?  

അതിരുകളില്ലാത്ത കഷ്‌ടതകളില്‍ 
അലയുന്നൊരമ്മയെ നിങ്ങള്‍ കണ്ടോ?  

തെരുവിന്റെയോരത്ത്‌ 
ജീവിതം വഴിമുട്ടി നിൽക്കു-
ന്നൊരമ്മയെ നിങ്ങള്‍ കണ്ടോ 

കത്തും വിളക്കിന്റെ കാമ്പുപോ-
ലെന്നുമീ നഗരത്തിരക്കിലൂ-
ടെരിയുന്നൊരമ്മയെ നിങ്ങള്‍ കണ്ടോ 

കാര്‍മുകില്‍ കരിപുരണ്ടിടിവെട്ടി 
പേമാരി ജീവിതം പെയ്യു-
ന്നൊരമ്മയെ നിങ്ങള്‍ കണ്ടോ 

ബഹിഷ്‌കൃതയായ്
അനാഥയായ്‌ 
നിണം വാര്‍ന്നു 
നിര്‍ന്നിമേഷം കിടക്കു-
ന്നൊരമ്മയെ നിങ്ങള്‍ കണ്ടോ?  
കാവ്യസതീശന്‍ 
കൊല്ലരുകോണം 
പഴകുറ്റി. പി. ഒ 
നെടുമങ്ങാട്‌ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)