Jagan :: കൊച്ചി മെട്രോ - മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെ

Views:


കൊച്ചി മെട്രോയുടെ, മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരത്തെ മെട്രൊ സർവ്വീസ് ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്ക പ്പെടുന്നു............!

ഇതോടെ, കൊച്ചിയിലെ ട്രാഫിക് കുരുക്കിന് അല്പം ഒരാശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കൊച്ചി മെട്രോയുടെ നിർമ്മാണം അന്താരാഷ്ട്ര നിലവാരം പുലർത്തി തന്നെ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ മെട്രോമാൻ ശ്രീ. ഇ. ശ്രീധരന്റെ സേവനം നന്ദിപൂർവ്വം നമുക്ക് സ്മരിക്കാം...........!

എന്നാൽ, കൊച്ചി മെട്രോ കടന്നു പോകുന്ന വഴികളിൽ നിന്നും വിളിപ്പാടു മാത്രം അകലെയുള്ള പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സെക്രട്ടറി തലത്തിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ മുതൽ താഴോട്ടുള്ള ചിലരും, നിർമ്മാണ കരാർ ജോലികൾ നിർവ്വഹിച്ച കമ്പനിയുടെ മേധാവിയും അഴികൾക്കുള്ളിലായത് സംസ്ഥാനത്തിനാക്കെ നാണക്കേടിന്റെ മകുടം ചാർത്തിക്കൊടുത്തിരിക്കുന്നത് നാം കാണാതിരുന്നു കൂടാ..........!
ഒരു മുൻ മന്ത്രിയും ഈ അഴിമതിക്കേസിൽ കുടുങ്ങുമെന്നറിയുന്നു.........!!

പാലാരിവട്ടത്തെ മേൽപാലത്തിന് സമാനമായ തരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കുണ്ടന്നൂർ മേൽപ്പാലത്തിന്റെയും നിർമ്മാണത്തിന്റെ കരാർ ജോലി ഏറ്റെടുത്തിരിക്കുന്നത് ഇതേ കമ്പനി തന്നെയാണെന്നത് ആശങ്ക ഉയർത്തുന്നു.
അതിന്റെയും കോൺക്രീറ്റിംഗ് ജോലിയ്ക്ക് വേണ്ടത്ര നിലവാരം പുലർത്തുന്നില്ല എന്ന പരാതി വ്യാപകമാണ്.
നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം, പാലം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമാകുമ്പോൾ, ഒരു പ്രഹസനം പോലെ അന്വേഷണവും നടപടിയുമായി ഇറങ്ങാതെ, നിർമ്മാണ ഘട്ടത്തിൽ തന്നെ വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ ആർജ്ജവം കാണിക്കണമെന്നാണ് കേരള ജനതയുടെ പ്രാർത്ഥന.

കൂടാതെ, നമ്മളെ ആകെ ഞെട്ടിക്കുന്ന ഒരു വാർത്ത മാധ്യമങ്ങളിൽ ഇന്നലെ വന്നത് നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.
മേൽവിവരിച്ച അഴിമതിക്കേസിൽ അഴികൾക്കുള്ളിൽ കിടക്കുന്ന,  നിർമ്മാണ കമ്പനി മേധാവിയുടെ  സ്ഥാപനത്തിനു തന്നെ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ കരാർ ജോലികൾ വീണ്ടും നൽകാനുള്ള അണിയറ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്രേ................!!
എന്താ കഥ...........!?

അപ്പോൾ, പാലാരിവട്ടം മേൽപാല നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണവും, കൈക്കൊണ്ട നടപടികളും ഒക്കെ പ്രതിക്ഷിച്ചതു പോലെ തന്നെ പ്രഹസനം മാത്രമാണോ...........?

കാത്തിരുന്ന കാണാം............!!




No comments: