ഗജമുഖഹരഹര


ഗജമുഖഹരഹര

ഹരഹര ശിവശിവ ശംഭോ ഗണപതി
ധനപതി നിധിപതി ഗജമുഖഹരഹര.
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി
തിരുമിഴിചിമ്മിത്തെല്ലു ചിരിക്കൂ.
ഇടവും വലവും തലയൊന്നാട്ടി-
ത്തുമ്പിക്കരമതിലോളമിളക്കി-
ക്കുടവയറില്‍ത്തിരയലയടി മലരിന്‍
തരികളുയിര്‍ക്കും കതിരൊളി വീശി-
ക്കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി-
യര്‍ത്ഥത്തെളിമയിലുണരും താമര-
മലരിതളും നറുചന്ദന തീര്‍ത്ഥം
നിറയും മധുരക്കനികളുമിവനുടെ
നെറുകയിലെന്നും ചൊരിയുക കലിയുഗ
കരിനാളങ്ങളടക്കുക, കരിവര
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.







Read in Amazone Kindle

No comments: