എങ്ങു പോയ് നീ...


ചന്ദന നേര്‍വര കുങ്കുമപ്പൊട്ടുമാ-
യന്തമെഴാത്തതാം കാന്തി ചിന്നി,
അമ്പിളി,യന്തിക്കതിരവന്‍, വിണ്ണില്‍ നി-
ന്നന്‍പിയന്നേറെ വരങ്ങളേകെ,,

അന്തിയാവോളവും നിന്നടുത്താമൊഴി-
ച്ചന്തങ്ങളുണ്ടു തനിച്ചിരിക്കാന്‍
ആര്‍ത്തിയോടിങ്ങിവനെത്തവെയെങ്ങേതു
തേര്‍ത്തടമേറിപ്പ
ന്നുപോയ് നീ

വീഥിയിലാവേഗമേറ്റിടും വേദന
വേഷപ്പകര്‍ച്ചയിലാളിടുന്നൂ...
നീറിപ്പിടഞ്ഞുള്ളുരുകുമ്പോഴാശ്വാസ-
നീരൊഴുക്കും വറ്റി മാഞ്ഞിടുന്നൂ...

No comments: