ഇനിയുമേകാനെത്തി ഞാന്‍

Views:


മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍

ചരണധൂളിയില്‍ നിന്നുമൊരുതരി
തിലകമായണിയുന്നു ഞാന്‍
നിറുകയില്‍ ചിരമാശിസ്സിന്‍ തണു
തണലു നിന്‍ കരമേകുക

സ്വപ്നമൊക്കെയുമായുസ്സിന്‍ കണ-
കണവുമാരതി ചെയ്തു ഞാന്‍
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍


മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍

വിടരുമോരോ പുലരിയും തിരു- 
നടയൊരുക്കും വേളയില്‍
കരളുറപ്പോടെരിയുമൊരുതിരി-
നാളമായ് ഞാന്‍ മാറിടാം

നിനവുകളും കനവുകള്‍ തന്‍
പൂന്തോപ്പും നേദിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍


മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)