നാടിനോട് യാത്ര പറഞ്ഞിറങ്ങിയ ഒരു ദിനം

Views:
ജൂൺ  12 2023

കോളേജിലേക്ക് പോകുന്ന ദിവസം രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരു ആലോചന  ആണ്. പോകണോ  പോകണ്ടയോ  എന്നൊക്കെ. സമയം പോകുന്നത് ഇങ്ങനെ ക്ലോക്കിൽ നോക്കി നടന്നു സമയം കളയും.മഴ കൂടില്ല എന്നുറപ്പായാൽ മാത്രം ഒരു തീരുമാനത്തിൽ എത്തും. വള്ളത്തിൽ കയറി അക്കരെ ഇറങ്ങണം.മഴക്കോള്  ഉണ്ടെങ്കിൽ കുറച്ച് പാടാണ് എനിക്ക് മടിയും.അങ്ങനെ മടി പിടിച്ചു ഞാൻ ഇറങ്ങിയ ഒരു ദിവസം.

ബോട്ട് വരുന്നവരെ വെറുതെ നടന്നിട്ട് കായലിന്റെ അക്കരെൽ ബോട്ട് എത്തി എന്ന് കാണുമ്പോൾ കണ്ണിൽ കണ്ടതൊക്കെ പെറുക്കി ബാഗിൽ വെച്ചു . ഇങ്ങോട്ട് കൊണ്ട് വന്നത് എന്താണ് തിരിച്ചു കൊണ്ട് പോകേണ്ടത് ഒന്നും ഓർമ കാണില്ല.കായൽച്ചിറ ജെട്ടിയിൽ ബോട്ട് അടുത്താൽ മാത്രമേ അതെനിക്ക് കിട്ടു എന്ന തരത്തിൽ ആണ് ഞാൻ ഇറങ്ങുന്നത്. വരുന്ന ബോട്ടിനു വട്ടം കൊണ്ട് വള്ളം ഇട്ട് രാജകീയമായി ബോട്ടിൽ കയറി.

കയറിയാൽ പിന്നെ ബോട്ടിന്റെ നടുക്ക് എഞ്ചിൻ ഇരിക്കുന്ന ഭാഗത്തു കുറേ ബാഗുകളും കുടകളും സീറ്റ്‌ നിറഞ്ഞു കുറേ ആളുകളും സ്കൂളിൽ പോകുന്ന കുട്ടികളും. ഞാൻ കണ്ണിൽ കണ്ട സ്ഥലത്ത് ബാഗ് വെക്കും പിടിച്ചോണ്ട് നിൽക്കില്ല. ബോട്ടിൽ കയറിയാൽ എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കും എന്താണ് എന്ന് അറിയില്ല ദൂരെ എവിടെയോ പഠിക്കുന്ന എന്നുള്ള രീതിയിൽ. എനിക്ക് മാത്രമേ സത്യം അറിയൂ എന്നാലും ഞാനും ആ ഭാവത്തിൽ അങ്ങ് നിൽക്കും.

ബോട്ടിൽ നിന്ന് സ്വന്തം നാടിന്റെ അവസ്ഥകൾ സുന്ദരമായ കാഴ്ചകൾ അവസാനമായി ഒന്ന് നോക്കും. എല്ലാം ഫോട്ടോ എടുത്ത് വെക്കും.
മാതാ ജെട്ടി. ബസ് സ്റ്റാൻഡിന്റെ അടുത്ത് തന്നെ കുറച്ച് നടന്നാൽ ബസ് സ്റ്റാൻഡ് ആണ്. എന്നിട്ടും അതിന്റെ അപ്പുറത്തുള്ള ആലപ്പുഴ ബോട്ട് ജെട്ടിയിൽ മനഃപൂർവം പോയി ഇറങ്ങി. അവിടിരുന്നു പോകണോന്ന് ആലോചിക്കും.പോകണം എന്ന് തോന്നുമ്പോൾ മാത്രം ബസ് സ്റ്റാൻഡിലേക്ക് നടക്കും .പിന്നെ വൈക്കം ബസിൽ കയറി.

ആലപ്പുഴ എന്ന സ്വന്തം ജില്ലയോട് യാത്രയും പറഞ്ഞു പാട്ടും കേട്ട് ബസിൽ . ബസ് കുറച്ച് ദൂരം ഓടുമ്പോൾ മഴ പെയ്യും സൈഡ് സീറ്റിൽ ഇരുന്നു ജനൽ അടയ്കുമ്പോൾ മഴ കുറയും കുറയുന്നു തോന്നുമ്പോൾ തുറക്കും അപ്പോൾ മഴ പെയ്യും. അവസാനം ദേഷ്യം വരുമ്പോൾ തുറന്നു വെച്ച് അങ്ങ് നനയും. മഴ ആണെങ്കിലും ഇങ്ങനെ ചെയ്യരുത്.

ഒന്നാമത്തെ ബസ് ഇറങ്ങി ഇനി രണ്ടാമത്തെ ബസിലേക്ക് ആണ് തണ്ണീർമുക്കം സ്റ്റാൻഡിൽ കോട്ടയം കുമരകം ബസ് നോക്കി നില്ക്കും . കുറച്ചു കഴിയുമ്പോൾ പ്രൈവറ്റ് ബസ് വന്നു.അതിൽ കയറി അധികം ആളില്ലാന്ന് തോന്നുന്ന സമയത്ത് ആണ് ഞാൻ ഇറങ്ങുന്നത്.

ഇനി കുറച്ച് ദൂരം. തണ്ണീർ മുക്കം ബണ്ട് കഴിയുമ്പോൾ മനസിലാകും ആലപ്പുഴ കഴിഞ്ഞു കോട്ടയം ആയി.ഓരോന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോൾ കുമരകം എത്തും. അവിടെ ഒരു പാലം ഞാൻ പഠിക്കാൻ പോയ അന്ന് തന്നെ  പൊളിച്ചു അത് കൊണ്ട് അവിടെ ബസ് നിർത്തി ബസിൽ നിന്ന് എല്ലാവരും. അപ്പുറത്ത് ഞങ്ങളേം നോക്കി കിടക്കുന്ന കോട്ടയം ബസിലേക്ക് ഒരു ഇത്തിരി ദൂരം നടക്കും. ഇനി മൂന്നാമത്തെ ബസിനുള്ള സമയം ആണ്.
കുറച്ച് ദൂരമേ ഉള്ളു ഇനി കോട്ടയം സ്റ്റാൻഡിലേക്ക് സമാധാനം ആയി. വീണ്ടും ഒരു ആലോചന കഴിയുമ്പോൾ സ്റ്റാൻഡിൽ എത്തും. എല്ലാ ബസും പെട്ടന്ന് പെട്ടന്ന് കിട്ടുന്നത് കൊണ്ടും അധികം വൈകാതെ  എത്തും.

ഇനി ഹോസ്റ്റലിലേക്ക് വല്ലപ്പോഴും മാത്രം ബസ് കാണുന്ന സ്ഥലത്ത് ആണ് എന്റെ കോളേജും ഹോസ്റ്റലും വെറുതെ ആ ബസും തപ്പി സമയം കളയാതെ നാല്പത് രൂപ പോയാലും. വാരിശ്ശേരി എന്ന് കാണുന്ന ഏതെങ്കിലും ബസ്, ബോർഡ്‌ പോലും നോക്കാതെ കയറി അങ്ങ് ഇരിക്കും. ഇറങ്ങുന്ന സ്ഥലം കണ്ടാൽ അറിയാമെങ്കിലും സംശയം കാരണം കണ്ടക്ടർനോട്‌ പറയും. മിക്ക കണ്ടക്ടർ എന്നെ എന്നും കാണുന്നതാണ് അവർ വിചാരിക്കും ഇത് വരെ ഞാൻ സ്ഥലം പഠിച്ചില്ലെന്ന്.

കണ്ടക്ടർ പറയുന്നേക്കാൾ മുന്നേ എഴുന്നേറ്റ് അവിടെ ഇറങ്ങിയാൽ പിന്നെ സങ്കടത്തോടെ ഓട്ടോയിൽ കയറി ഹോസ്റ്റലിന്റെ മുന്നിൽ ഇറങ്ങും. വീടിന്ന് 10 മണിക്ക് ഇറങ്ങിയാൽ 2 മണിക്ക് അല്ലെങ്കിൽ ഒരു മണിക്ക് മുന്നേ എത്തും.
പിന്നെ വീണ്ടും ഒരു ആലോചന കോളേജിൽ പോകണോ പോകണ്ടയോ എന്ന്. സമയം ഉണ്ടെങ്കിൽ കോളേജിലേക്ക് അല്ലെങ്കിൽ യാത്രയുടെ ഷീണവുമായി റൂമിൽ അങ്ങ് ഉറക്കം.6 യാത്ര മാർഗത്തിൽ കോളേജിലേക്ക് എത്തുന്ന എന്റെ ഒരു ദിവസം..

ജിനീഷ സന്തോഷ്‌ 

No comments: