കവിത :: ചെമ്പരത്തിപ്പൂവ് :: Geethu Francis

Views:


ചെമ്പരത്തിപ്പൂവിനുള്ളിൽ
നൊമ്പരത്തിൻ തിരിതെളിഞ്ഞു
പരിഭവം പൂണ്ടളിയെ നോക്കി
തിരികെടും മിഴിയൊന്നുമിന്നി.

മുഗ്ദ്ധമാമൊരു പ്രണയഗീതവു-
മൊത്തു പാടിയതല്ലെ നാം
മധു തുളുമ്പും ഹൃദയചഷകം
മധുരമായ് നീ നുകർന്നതല്ലെ.

****************

നമ്മളും നെയ്തൊരാ കവിതയും സ്വപ്നവും
ചെമ്മേ മറന്നങ്ങു പോകയോ നീ....
കോർത്തു നാം ചൂടിയ സ്നേഹമാം സത്യങ്ങ-
ളോർക്കാതെ തട്ടിത്തകർത്തതെന്തേ...

ശവംനാറിപ്പൂവിൽ മയങ്ങി നീയവളുടെ -
യരികിലേക്കെന്തിന്നു ചേർന്നു നിൽപൂ...No comments: