വാണി ദേവി :: രുഗ്മിണീ എ വാരിയര്‍

Views:
വാണി ദേവി, സരസ്വതി 
വീണാപാണിയായെന്‍ മുമ്പില്‍ വാണീടേണമമ്മേ
ശ്രീജഗദംബേ വാണരുളൂ നിത്യവും 
നീ എന്‍ നാവിലും ഭഗവതീ 

നിന്‍പ്രസാദ മാധുര്യത്തെ ഞാന്‍ നുകരട്ടെ 
അജ്ഞാനത്തിന്‍ കൂമ്പാരങ്ങള്‍ 
നിറഞ്ഞുള്ളൊരെന്മനസ്സില്‍ 
വിജ്ഞാനത്തിലൊരു തുളളി തളിച്ചീടു നീ 
ജ്ഞാനാമൃത കണികയാല്‍ ഐശ്വര്യത്തെ പൂണ്ടിടുവാന്‍ 
മൂകാംബികേ അനുഗ്രഹമെന്നില്‍ വര്‍ഷിക്കൂNo comments: