05 September 2019

Anil Thekkedath :: കവിത :: പണ്ടുപണ്ട് കിനാവുകൾക്കുമപ്പുറത്ത് ഒരു കാലമുണ്ടായിരുന്നു

Views:

അവിടെ
ഞാനും
നീയും
മഴയെ നോക്കി നിന്നിരുന്നു

ഇവിടെയൊരു വീടുണ്ടായിരുന്നു

ഉമ്മറത്ത് ചാരു കസാലയിരുന്ന് പതിവായി
പത്രം വായിക്കുന്ന ശീലങ്ങളിൽ നിന്ന്

അടുക്കളപാത്രങ്ങളിൽ ചിരിപ്പടർത്തിയിടയ്ക്കിട -
യ്ക്കെത്തിനോക്കുന്ന കണ്ണുകളിൽ നിന്ന്

മുറിയിൽ
കണ്ണാടിയിൽ
മുഖംമിനുക്കി മുടിയൊതുക്കിയ കാലത്തിലമർന്ന്

എത്രവേഗമാണെന്റെ
സൈക്കിളിൽ കുതിച്ചുപാഞ്ഞ്
ദൂരങ്ങളെയൊക്കവേ
പുറകിലാക്കിയത്....

കടലുപോലെപരന്ന
കടലാസിനാൽ
പെരുകി പെരുകി
വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞ്
കടലാസുവഞ്ചിയായ്
പുഴയിലേയ്ക്കിറങ്ങി അവൾ
നടക്കുമ്പോൾ

പുഴയ്ക്ക് ആഴം കൂടുന്നത്
കണ്ട്
കരയിലിരുന്ന് കാമുകൻ
ഹൃത്തടം തകർത്തുതകർത്തു കരഞ്ഞു...




No comments:

Post a Comment