Raji Chandrasekha r:: ഒരു കമന്റ്

Views:

നല്ല കവിതകൾ വൃത്തത്തിലാകണമെന്നില്ല. വൃത്തത്തിലുള്ളതെല്ലാം നല്ല കവിതകളാകണമെന്നുമില്ല. താളവും അതുപോലെതന്നെയാണ്.

എന്നാൽ മറ്റൊരു കാര്യമുണ്ട്, ഭാവം. ഭാവത്തിനൊരു പ്രത്യേകതാളമുണ്ട്. അതിണങ്ങുമ്പോഴേ കവിത, കവിതയാവുകയുള്ളു. അപ്പോളാണ് യഥാർത്ഥകവിതകൾ ഉണ്ടാകുന്നത്, ശേഷ്ഠ കവികളും.

ഒരു കമന്റിൽ ഇത്രയും വേണോ എന്ന് ചിലരെങ്കിലും പുരികം ചുളിച്ചേക്കാം. അതു സാരമില്ല. പറയാനുള്ള കാര്യം പറയേണ്ടപോലെ പറയണമല്ലോ. അപ്പൊ, സെറ്റ്.

വനുവിന്റെ (വനജ രാജഗോപാൽ) ഇടവഴികൾ കഥ പറയാറുണ്ട് എന്ന കവിതയിൽ,  നനുനനുത്ത പ്രണയഭാവങ്ങൾ ഒരു ചിമിഴിലൊതുക്കിയിരിക്കുന്നു. ചിപ്പിയിൽ ഒളിഞ്ഞിരുന്ന മുത്ത് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുംപോലെ, ഈ കവിത ആസ്വാദകമനസ്സിൽ അനുരാഗത്തിന്റെ മഹാപ്രപഞ്ചമായി വികസിക്കുന്നു.  

ഇവിടെ കവിയുടെ കയ്യടക്കമാണ് ശ്രദ്ധേയം.

ഇതിലെ ഭാവവും അത് ജ്വലിപ്പിക്കുന്ന താളവും ഈ കവിതയെ കവിതയാക്കും കവിയെ ശ്രേഷ്ഠകവിയും. 

അനുമോദനങ്ങൾ! തുടർന്നും നല്ല കവിതകൾ എഴുതുക.


കവിത വായിച്ച് നിങ്ങളുടെ  അഭിപ്രായം രേഖപ്പെടുത്തുമല്ലോ.



1 comment:

ardhram said...

നന്നായി മാഷേ