Girijan Achari :: തിരുവോണം

Views:


ഓണത്തിൻ പത്താം നാളിന്നല്ലയോ...?
ചിത്തം കുളിർക്കും തിരുവോണമല്ലോ...?
പുലർകാലത്തുണരേണം
പൂക്കളം മായ്‌ക്കേണം...
മാബലിമന്നനെ വരവേൽക്കണം....

നിലവിളക്കൊന്നു കൊളുത്തിവയ്ക്കേണം 
തൂശനിലയിൽ
ഓണത്തപ്പനെയും
കുടുംബത്തേയും 
കുടിയിരുത്തേണം....

തുമ്പക്കുടം തൃത്താവ് കവുങ്ങിൻ പൂക്കുലയും
ചുറ്റും വിതറേണം...
നന്നായി വണങ്ങേണം.,.

അരിമാവുകൊണ്ടു കോലങ്ങളെഴുതണം....
ചന്ദനത്തിരിയും അഷ്ടഗന്ധങ്ങളും
കത്തിച്ചിടേണം  
ആർപ്പുവിളിക്കണം കുരവയും വേണം...
മാവേലി മന്നനെ വരവേറ്റിടാൻ....

ഓണമുണ്ടുമുടുത്ത് 
പൂവട നേദിച്ച്...
ഓണവില്ലു കുലച്ച്....
ചടങ്ങുകളെല്ലാം ഗംഭീരമാക്കണം...

മുറ്റത്തും വഴിയിലും തുമ്പക്കുടം വിതറണം...
മാവേലിതമ്പുരാനേ വരവേൽക്കുവാൻ...

പൊന്നോലക്കുട ചൂടി വന്നെത്തിടും
എന്റെ മാവേലി തമ്പുരാനു  സ്വാഗതം...
എന്റെ മാവേലി തമ്പുരാനു സ്വാഗതം...
സ്വാഗതം.. സ്വാഗതം...
സ്വാഗതം.. സ്വാഗതം...

--- സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ



No comments: